ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തി എന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്‍ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ തുറന്നടിച്ചു. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്
12 പേരുടെ മരണത്തിനും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തിലാണ് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ഇന്ത്യ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. പാകിസ്താന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ യുഎന്‍ മിഷനിലെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദന്‍ പറഞ്ഞു.
അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പ്രതിഷേധിച്ച സാധാരണക്കാരെയാണ് പാക് സൈന്യം കൊലപ്പെടുത്തിയത്. മേഖലയിലെ പാകിസ്താന്‍ സൈന്യത്തിന്റെ അധിനിവേശം, അടിച്ചമര്‍ത്തല്‍, ചൂഷണം എന്നിവയ്‌ക്കെതിരെ ആയിരുന്നു അവിടുത്തെ സാധാരണക്കാര്‍ പ്രതിഷേധം നടത്തിയത്. പാകിസ്ഥാന്റെ ഇരട്ടത്താപ്പിനും കാപട്യത്തിനും ഐക്യരാഷ്ട്രസഭയുടെ സമയവും ശ്രദ്ധയും അര്‍ഹിക്കുന്നില്ല എന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ നിന്ദ്യമായ ആരോപണങ്ങളും നുണകളും സത്യത്തെ മറയ്ക്കില്ല എന്നും ഇന്ത്യ തുറന്നടിച്ചു. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആണെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവര്‍ത്തിച്ചു.







