Headlines

ഇൻസ്റ്റാഗ്രാമിലൂടെ ചീത്ത വിളിച്ചു; തൃശൂരിൽ വിദ്യാർഥിക്ക് ആൾക്കൂട്ടമർദനം

തൃശൂർ ദേശമംഗലത്ത് വിദ്യാർത്ഥിക്ക് ആൾക്കൂട്ടമർദനം. ദേശമംഗലം സ്വദേശി ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദിച്ചത്. വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് വിദ്യാർത്ഥിയെ മർദിച്ചത്. ജസീമിനെ പുറകിൽ നിന്ന് ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചതിനാലാണ് പള്ളം സ്വദേശികളായ യുവാക്കൾ ചേർന്ന് തന്നെ…

Read More

മന്നം ജയന്തി അവധികളുടെ പട്ടികയിൽ; സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് എൻഎസ്എസ്

സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് എൻഎസ്എസ്. മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിനാണ് അഭിനന്ദനം. 2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. നിരവധി തവണ സർക്കാരിനോട് ഈ ആവശ്യം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് 2026 ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്. നെഗോഷ്യബ്ൾ…

Read More

‘കുട്ടികൾക്ക് പണത്തിൻ്റെ പേരിൽ പഠന അവസരം ഇല്ലാതാകാൻ പാടില്ല; ഫീസിൽ ഗണ്യമായ കുറവുണ്ടാകും’, മന്ത്രി പി പ്രസാദ്

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവു വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി പ്രസാദ്. അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കും. വിദ്യാർഥികൾക്ക് വലിയ ഭാരമാകാത്ത രീതിയിലുള്ള ഫീസ് ഘടന മാത്രമായിരിക്കും കാർഷിക സർവകലാശാലയിൽ ഉണ്ടാകുകയെന്നകാര്യം ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിദേശം നൽകിയിട്ടുണ്ട്. സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താനാണ് നിലവിൽ ആലോചിക്കുന്നത്. സർക്കാരിൽ നിന്ന് കൂടുതൽ പണം ലഭ്യമാകുന്ന നിലയ്ക്ക് ഫീസിന്റെ കാര്യത്തിൽ വീണ്ടും…

Read More

‘ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവ്വം; കേരളം പലതിനും മാതൃക’, മമ്മൂട്ടി

രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് വികസനമാകുന്നില്ല ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടെങ്കിലും വിശക്കുന്ന വയറിനു മുൻപിൽ ഒരു വികസനത്തിനും വിലയില്ലെന്ന് മമ്മൂട്ടി. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്.സാമൂഹ്യ ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരി പൂർണമായും തുടച്ചുമാറ്റപ്പെടണം.ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവമേ എന്റെ അറിവിൽ ഉള്ളൂ. കേരളം പലതിനും മാതൃകയാണ്. അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം…

Read More

ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ് എന്ന തലക്കെട്ടോടെ പിണറായി വിജയന്റെ പോസ്റ്റർ അടക്കം പങ്കുവച്ചാണ് പ്രശംസ. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രശംസ പോസ്റ്റർ പങ്കുവച്ചത്. “കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതു ദൗത്യമാണ്”- ഷു ഫെയ്ഹോങ് കുറിച്ചു. അതേസമയം അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം പുതിയ…

Read More

ദാരിദ്ര്യമല്ല അതിദാരിദ്ര്യമാണ് ഇല്ലായ്മ ചെയ്തത് ; മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ ദാരിദ്ര്യമല്ല അതിദാരിദ്ര്യമാണ് ഇല്ലായ്മ ചെയ്തതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. നമ്മുടെ കൊച്ചുകേരളം ഇപ്പോൾ ലോകത്തിന് മുന്നിൽ വലിയ കേരളമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ അറുപത്തിയൊൻപതാം ജന്മദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് അവിസ്മരണീയമായ ഒരു അഭിമാനമുഹൂർത്തമായി ഇത് മാറിക്കഴിഞ്ഞു. രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ ശേഷം ആദ്യം ചേർന്ന മന്ത്രിസഭായോഗത്തിലെടുത്ത ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന് ഒരു സമഗ്രമായ പദ്ധതി നടപ്പിലാക്കുക എന്നത്. അതിനായി ഈ നാലര വർഷത്തിനിടെ മുഖ്യമന്ത്രി മുതൽ…

Read More

പി എം ശ്രീ പദ്ധതി; മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം. ഇന്ന് മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം. തമിഴ്നാട് മുഖ്യമന്ത്രി എം…

Read More

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസിൽ സഞ്ജയെ (33 വയസ്സ്) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപ് ലഹരി കേസിൽ പ്രതിയാണ്. എസ് എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് ഇയാൾക്കെതിരെ നിലവിലുണ്ട്. വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ…

Read More

‘പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂർത്ത്, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പി.ആർ. വർക്ക്’; രാജീവ് ചന്ദ്രശേഖർ

കഴിഞ്ഞ 9 വർഷമായി സിപിഎം നടത്തിയ പി.ആർ. വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരു വിധ ആധികാരികതയും ഉള്ളതല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്. കേരളത്തിൽ അതിദരിദ്രർ ഇല്ലാതായെന്ന് പ്രഖ്യാപിക്കാൻ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ട്. പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂർത്താണ് പിണറായി വിജയൻ കാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2021ലെ…

Read More

‘ഇത് തട്ടിപ്പല്ല, യാഥാർഥ്യം’; അതിദാരിദ്ര്യം ചെറുത്തുതോൽപ്പിച്ചെന്ന് മുഖ്യമന്ത്രി

കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവൻ പദ്ധതിയിലൂടെ 4,70,000 വീടുകൾ യാഥാർഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത്…

Read More