പിഎസ്സി ക്രമക്കേടിനെതിരെ വിമർശനവുമായി സിപിഐ വാരിക. ശിപാർശയും ഒത്താശയുമില്ലാതെ തൊഴിൽ ലഭിക്കുന്ന ഏക സംവിധാനമായ
പിഎസ്‍സിയുടെ ഉൾപ്രവർത്തനങ്ങളിൽ കാപട്യം കലരുന്നത് മഹാഅപരാധമെന്നാണ് വിമർശനം. കവി പി കെ ഗോപി എഴുതിയ ലേഖനത്തിലാണ് വിമർശനം. നവയുഗം വാരികയിലാണ് പിഎസ്‍സി ക്രമക്കേടിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിശ്വാസ്യത വീണ്ടെടുക്കണം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനം. സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമനമാണ് നിര്‍ഭാഗ്യവശാല്‍ സംശയത്തിന്റെ കരിനിഴലില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. യുവാക്കളുടെ ആശാകേന്ദ്രമായ പിഎസ്‌സി അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള സമഗ്രമായ നടപടികള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിലങ്ങുതടിയാകരുതെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്. ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർത്ഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിൻ്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്.








