ആക്രമിക്കാൻ ലക്ഷ്യമിട്ടത് സഹോദരനെ’; അഭിമന്യു വധക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

  ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ ലക്ഷ്യംവച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. അനന്ദുവിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചു. അതേസമയം, കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് വിവരമുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ…

Read More

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത. കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (കണ്ടെൻമെന്റ് സോൺ വാർഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂർ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനൽ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79),…

Read More

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ് പ്രത്യേകസംഘം അന്വേഷിക്കും

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.88 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് കൊച്ചി പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. തട്ടിപ്പുകാർ ഉഷാകുമാരിയെ ഫോണിൽ വിളിക്കുകയും അവർ ഒരു കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കാനായി സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള സർട്ടിഫിക്കറ്റുകൾ അവർക്ക് അയച്ചുകൊടുത്തു. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പിഴയടയ്ക്കണമെന്ന് പറഞ്ഞ്…

Read More

സംവിധായകൻ എസ്. പി ജനനാഥൻ അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്. പി ജനനാഥൻ (61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ജനനാഥൻ നിലവിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനനാഥൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് അണിയറപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ വീട്ടിൽ…

Read More

സപ്ലൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കല്‍പറ്റ: ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

Read More

രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റു

ജലോര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ബസ്സിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഓടുന്ന ബസ്സ് വൈദ്യുതകമ്പിയുമായി ഉരസിയതിനെതുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച ജില്ലാ ആസ്ഥാനത്തുനിന്ന് ഏറെ അകലെയല്ലാതെ രാത്രി 10.30നാണ് സംഭവം നടന്നതെന്ന് ജലോര്‍ അഡി. ജില്ലാ കലക്ടര്‍ ചന്‍ഗന്‍ ലാല്‍ ഗോയല്‍ പറഞ്ഞു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. 17 പേരില്‍ ഏഴ് പേരെ ജോഡ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 14 കിലോ സ്വർണം കണ്ടെത്തിയത്. ശിവശങ്കറിന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല   ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി…

Read More

തിരുവനന്തപുരം പാങ്ങപ്പാറയില്‍ എണ്‍പതുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. അഞ്ചു വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. മകന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

Read More