സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്;സ്വര്‍ണം അയച്ചത് ഫാസില്‍

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. ദുബൈയിലെ വ്യാപാരിയായ ഫാസിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത്. ഇതുസംബന്ധിച്ച തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ അയക്കാന്‍ സാധിച്ചതെന്ന അന്വേഷണവും നടക്കുന്നുണ്ട് വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം കൈപ്പറ്റുന്ന ജോലി സരിത്തിന്റേതാണ്. ബാഗേജുകളിലെ സ്വര്‍ണം പുറത്തേക്ക് എത്തിക്കുന്ന ചുമതലയായിരുന്നു സ്വപ്‌നയുടേത്. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കൈമാറുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. ഇന്ന് കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്….

Read More

‘ചൂരൽമലയിൽ ഉരുൾപൊട്ടിയതാകില്ല, അപകട മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു’; വയനാട് ജില്ലാ കളക്ടർ

ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു.പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട്

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് തടസമില്ല.തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി; അതുവരെ അറസ്റ്റിനും വിലക്ക്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുവദിച്ചതിന് ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതാണ്. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് മാറ്റിയത് ചില തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസ് മാറ്റിയത്. അന്വേഷണ പുരോഗതി മുദ്രവെച്ച കവറിൽ കൈമാറാമെന്നും അന്വേഷണ സംഘം…

Read More

മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുൻ സിപിഐഎം നേതാവ് മരിച്ചു

മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം മുൻ നേതാവ് അന്തരിച്ചു. ഖജനാപാറ സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാത്രിയാണ് മകൻ മണികണ്ഠന്റെ മർദ്ദനത്തിൽ ആണ്ടവർക്ക് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് തമിഴ്നാട് മധുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നേരത്തെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മകൻ മണികണ്ഠൻ നിലവിൽ റിമാൻഡിൽ ആണ്. ഇടുക്കി രാജാക്കാട് ഖജനാപാറ സ്വദേശിയാണ് ആണ്ടവർ. ദീർഘകാലം സിപിഐഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. കഴിഞ്ഞ 24ന് രാത്രി 11നാണ്…

Read More

സ്വകാര്യ ആശുപത്രികൾ മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുന്നു: സുപ്രീം കോടതി

സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങൾ ആകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമർശിച്ചു സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ ആശുപത്രികൾക്ക് അഗ്നിസുരക്ഷ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഗുജറാത്ത് സർക്കാർ ഇതിന്…

Read More

എൺപതാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; പ്രധാനമന്ത്രിയുടെ അഭിസംബോധന അൽപസമയത്തിനകം

ന്യൂഡൽഹി/തിരുവനന്തപുരം∙ രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. അൽപസമയത്തിനുള്ളിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും.സ്വാതന്ത്ര്യദിനാഘോഷത്തിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ദേശീയഗീതത്തിന്റെ 150ാം വാർഷികം ആഘോഷിക്കുന്ന ഇക്കൊല്ലം ആദ്യമായി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കും.ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും. തുടർന്ന് വ്യോമസേന ഹെലികോപ്റ്ററുകളിലെ പുഷ്പവൃഷ്ടിക്കുശേഷം എൻസിസി കേഡറ്റുകൾ…

Read More

ട്രംപിന്റെ വിരട്ടലിലും വീഴാതെ ഇറാൻ; ‘യുദ്ധമെങ്കിൽ യുദ്ധം’, കുതിച്ച് ക്രൂഡോയിൽ, ഇടിഞ്ഞ് സ്വർണം, ഓഹരിക്കും നെഞ്ചിടിപ്പ്

  ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ. പിന്നാലെ ഇറാനുനേരെ ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. അതിന് ചുട്ടമറുപടിയുമായി ഇറാൻ. ചർച്ചകൾ നടക്കുമെന്നും പശ്ചിമേഷ്യ ശാന്തമാകുമെന്നുമുള്ള പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ. ഭീഷണിയും മറുപടിയും കനത്തതോടെ അസംസ്കൃത എണ്ണവില (ക്രൂഡോയിൽ) വീണ്ടും കത്തിക്കയറി. രാജ്യാന്തര സ്വർണവില താഴ്ന്നുതുടങ്ങി. ഓഹരി വിപണികൾ തളർച്ചയുടെ പാതയിലായിരിക്കുമെന്ന സൂചന അമേരിക്കയിൽ നിന്ന് വന്നുതുടങ്ങി. ഇറാന് ഇനി അധിക സമയമില്ലെന്ന് ട്രംപ്; തിരിച്ചടിച്ച് ഇറാൻ  …

Read More

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

  സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. (Look Out Circular to find youtuber thoppi)     ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം…

Read More

‘വിശ്വാസികൾക്ക് LDFനെ യാണ് വിശ്വാസം, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ നല്ല വിജയം ഉണ്ടകും’: കെ കെ ശൈലജ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ. ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു. അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. കേരള ജനത അതിക്രമണങ്ങൾക്ക് എതിരാണ്. മുഖ്യമന്ത്രി പറഞ്ഞത് ശരി ആണ്. ഭീകര അതിക്രമം ആണ് ആ പെൺ കുട്ടികൾക്കു നേരിട്ടത്. അതിനാലാണ് മുഖ്യമന്ത്രി…

Read More