Headlines

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം…

Read More

സിഐക്കെതിരെ ഗുരുതര ആരോപണം: ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത് സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോടെല്ലാം പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്   പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ മുതുപിലാക്കാട് ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പ്: സംഘപരിവാര്‍ അനുകൂല പാനലിന് വന്‍വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ വിജയം. ക്ഷേത്ര സഭയിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റിലും ഭക്തജന സമിതി സ്ഥാനാര്‍ഥികളും വിജയിച്ചു. (Pro-Sangh Parivar panel wins in Muthupilakad Temple election) .ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.എല്‍…

Read More

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ

ധർമസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം മറവു ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നൽകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി . ഐ ജി എം എൻ അനുചേത്, ഡി സി പി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടും. കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മിസ്സിംഗ് കേസുകൾ അടക്കം…

Read More

മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ആസ്റ്റര്‍ ഡി…

Read More

വയനാട്ടിൽ 95 പേര്‍ക്ക് കൂടി കോവിഡ്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 ആയി. 1899 പേര്‍ രോഗമുക്തരായി. നിലവില്‍ 605 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍: സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി കൊവിഡ്; 2330 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയേക്കാൾ നേരിയ വർധനവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞുവരുന്നതാണ് കാണുന്നത്. 2330 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,03,570 പേർ ഇന്നലെ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 2,97,00,313 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 3,81,903 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 2,84,91,670 പേർ രോഗമുക്തി നേടി. നിലവിൽ 8,26,740 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത്…

Read More

ഡൽഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു; യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ കണ്ടെത്തി

ഡൽഹി സ്ഫോടനത്തിൽ ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു. യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ ആണ് കണ്ടെത്തിയത്. ഡോ. മുസാമിലിന്റ സുഹൃത്തായ കാർ ഡ്രൈവറുടെ വീട്ടിൽ നിന്നാണ് ഗ്രൈൻഡർ കണ്ടെത്തിയത്. ഗ്രൈൻഡർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഹരിയാനയിലെ ഫരീദാബാദിലെ വാടക വീട്ടിൽ ഇയാൾ മെഷീൻ സ്ഥാപിച്ചിരുന്നുവെന്നും മാസങ്ങളോളം അവിടെ ബോംബ് നിർമ്മാണ രാസവസ്തുക്കൾ നിർമിക്കാൻ ഇത് ഉപയോഗിച്ചിരുന്നുവെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഡൽഹി, ജമ്മു കശ്മീർ പൊലീസ് 2,900 കിലോഗ്രാം…

Read More

‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തിരിച്ചടിയായി; ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

  പത്തനംതിട്ട: ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്ക് പരാമര്‍ശം തിരിച്ചടിയായെന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായിയെ വിമര്‍ശിച്ചതുകൊണ്ട് ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്തെന്ന് പറയരുതെന്നും പ്രതിനിധി സമ്മേളനത്തില്‍ പ്രതികരിച്ചു.   തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ…

Read More

നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; രക്‌തം വാർന്ന് മരണം

  കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പെൺകുട്ടിയുടെ കഴുത്തിലേറ്റ മുറിവ് ആഴവും വീതിയുമേറിയതാണെന്ന് ആണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. രക്‌തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്‌തം വാർന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്‌റ്റുമോർട്ടത്തിന് ശേഷം നിഥിനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് രണ്ട് മണിയോട് കൂടി നിഥിനയുടെ അമ്മാവന്റെ തുറവക്കുന്നിലുള്ള വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ…

Read More