എൻജിഓയുമായി കൈകോർത്തു; 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ

560 ആദിവാസി കുട്ടികൾക്ക് സഹായവുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. എൻജിഓ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്കാണ് ക്രിക്കറ്റ് ഇതിഹാസത്തിൻ്റെ സഹായം എത്തുക. സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുൻഝീൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് സച്ചിൻ സഹായിക്കുക. ഇവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഇവർ ഒരുക്കും. യുണിസെഫിൻ്റെ ഗുഡ്‌വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും…

Read More

‘RSS നീക്കം അതേപടി ഇടത് സർക്കാർ നടപ്പാക്കുന്നു, തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും’; പി വി അൻവർ

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് പി വി അൻവർ. മൂന്നാമതും അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി പറയുന്നു. ആൾദൈവങ്ങളെ തെരഞ്ഞ് നടന്ന് മന്ത്രിമാർ കെട്ടിപ്പിടിക്കുന്നു. ഇത് മോശപ്പെട്ട തെരഞ്ഞെടുപ്പിലേക്ക്, വർഗീയ ചേരിതിരിവിലേക്ക് എത്തുന്നു. അധികാരത്തിന് വേണ്ടി തരം താഴാവുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും. പ്രാദേശിക തലത്തിൽ അനൗപചാരിക ചർച്ചകൾ നടന്നേക്കാം. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നില്ല. പരമാവധി സ്ഥലത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി….

Read More

ബംഗാൾ സത്യപ്രതിജ്ഞയിൽ പാലിക്കാത്ത കേന്ദ്ര ഉത്തരവ്; തമിഴ്‌നാട്ടിലും കേരളത്തിലും മാത്രം ആദ്യം വന്ദേമാതരം

  തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരമാണ് ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു.   ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന സദസില്‍ ആദ്യം വന്ദേമാതരത്തിന്റെ ആറ്…

Read More

പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ ജിയാംഗ്‌സു സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമല്ലാത്ത ഈ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. പക്ഷിപ്പനിയുടെ H7N9 വകഭേദത്തെ തുടർന്ന് 2016-17 കാലത്ത് ചൈനയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Read More

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരിന്നു. രാജ്യസഭാംഗവും കെഎസ്‌സിയുടെ സ്ഥാപകനേതാവുമാണ്. ആലപ്പുഴ ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശിയാണ്. (kerala congress leader thomas kuthiravattom passed away).കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ദീര്‍ഘകാലം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ആയിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1985 മുതല്‍ 1991 വരെ രാജ്യസഭാംഗമായിരുന്നു. അന്തരിച്ച മുന്‍ മന്ത്രി കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍…

Read More

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയുമാകും. യുംനാം ഖേംചന്ദ് സിംഗ് ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിൽ എത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി. മെയ്തി-കുക്കി സംഘർഷത്തെത്തുടർന്ന് ക്രമസമാധാനനില തകർന്നതിനെത്തുടർന്ന് മണിപ്പൂരിൽ ഏകദേശം ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 2025 ആഗസ്റ്റ് 13 മുതൽ ഇത് ആറ് മാസത്തേക്ക് കൂടി…

Read More

ന്യൂഇയർ സമയത്തെ സിപിഒയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് ഇടത് ഗ്രൂപ്പുകൾ; കമ്മീഷണർ സിനിമയിലെ സീൻ റീൽസിട്ട് പൊലീസുകാർ

തിരുവനന്തപുരം: ഷോപ്പിംഗ് മാളില്‍ വെച്ച് പൊലീസുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം സോഷ്യല്‍ മീഡിയ പോരിലേക്ക്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ സിപിഒ മിഥുന്‍ റോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തതിലാണ് പൊലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം വര്‍ധിക്കുന്നത്. അതേസമയം, ന്യൂഇയര്‍ പരിപാടിക്കിടെ മിഥുന്‍ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്തുവരുന്നത്.അകാരണമായി ആക്രമിക്കുന്ന പൊലീസിനെ ന്യായീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പല ഇടത് പേജുകളും പങ്കുവെക്കുന്നത്. മിഥുന്‍ റോയ്‌ക്കെതിരെ വിവിധ സമയങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികളും വിവാദങ്ങളും ഇടത്…

Read More

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസമായാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്. അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍…

Read More

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ മൂലമെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്….

Read More

ഒരു രൂപക്ക് ഡാറ്റ പാക്ക്; എതിരാളികൾക്ക് മുട്ടൻ പണികൊടുത്ത് ജിയോ

ഇന്ത്യയിലെ സ്മാർട്ട് ഫോൺ കമ്പനികൾ ഡാറ്റ, വാലിഡിറ്റി പാക്കുകൾക്ക് ഒറ്റയടിക്ക് വിലകൂട്ടിയതിന്റെ അരിശത്തിലാണല്ലോ ഉപയോക്താക്കൾ. എന്നാലിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു കിടിലൻ ഡാറ്റ പാക്ക് അവതരിപ്പിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ ജിയോ. ചൊവ്വാഴ്ച രാത്രി, അറിയിപ്പുകളോ കോലാഹലങ്ങളോ ഇല്ലാതെ ജിയോ അവതരിപ്പിച്ച ഡാറ്റ പാക്കിന്റെ വില വെറും ഒരു രൂപയാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എം.ബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ലഭിക്കുക. വരുമാനം കുറഞ്ഞ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ഒരു…

Read More