അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ 145ന് പുറത്ത്; രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് സ്‌കോർ ബോർഡ് തുറക്കും മുമ്പേ രണ്ട് വിക്കറ്റ് വീണു

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 145 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 33 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 99ന് 3 വിക്കറ്റെന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 46 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു രോഹിത് ശർമ 66 റൺസിനും രഹാനെ 7 റൺസിനും പുറത്തായി. റിഷഭ് പന്ത് ഒരു റൺസിന് വീണപ്പോൾ വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ പൂജ്യത്തിന് വീണു അശ്വിൻ 17 റൺസെടുത്തു. ഇഷാന്ത് ശർമ 10 റൺസുമായി…

Read More

സ്‌കൂളുകൾ തുറക്കുന്നതെപ്പോൾ; വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: സ്‌കൂളുകൾ എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം. അധ്യാപകരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. മഹാമാരിക്ക് നമ്മെ മുറിവേൽപിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകൾ തുറക്കാനാവില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. വിദേശരാജ്യങ്ങളിൽ എങ്ങനെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്‌ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം….

Read More

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാനന്തവാടി: വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ നുച്ചിയന്‍ അമ്മദിന്റെ മകനാണ്. വീടിന്റെ സമീപത്തെ വൈദ്യുതപോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഉച്ചക്കു ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: മാമി. ജസീലയാണ് ഭാര്യ. സഹോദരങ്ങള്‍: സലാഹ്, സഈദ് (ഇരുവരും സൗദി),…

Read More

അതിതീവ്ര മഴ; പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാവരും സഹകരിക്കണം. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടത്. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ…

Read More

മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി സമാഹരിച്ച…

Read More

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ റഫ ഇടനാഴി നാളെ തുറക്കുമെന്ന് ഇസ്രയേൽ. ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് റഫ. നിയന്ത്രണങ്ങളോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീനികളെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്നും ഇസ്രയേൽ അറിയിച്ചു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക. ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ക്രോസിംഗ് “പരിമിതമായി വീണ്ടും തുറക്കാൻ” ഇസ്രയേൽ സമ്മതിച്ചതായി ജറുസലേമിലെ…

Read More

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി

  മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വെച്ചാണ് കൊലപതാകം. പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്ന് പേർ പൊലീസ് പിടിയിലായി.     കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന 62കാരനാണ് കൊല്ലപ്പെട്ടത്. സത്താരയിലേക്കുള്ള യാത്രാ മധ്യേ പുലർച്ചെ രണ്ടരയോടെയാണ് സോളാപ്പൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ എത്തിയത്. ശുചിമുറിയിലേക്ക് നടന്ന കൃഷ്ണപ്രസാദിനെ പുറകെ എത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കൃഷ്ണപ്രസാദ് സംഭവ സ്ഥലത്ത് വെച്ച്തന്നെ മരിച്ചു….

Read More

സ്പുടനിക് വാക്‌സിന്റെ നിർമാണ യൂനിറ്റ് കേരളത്തിൽ സ്ഥാപിച്ചേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ നിർമാണ യൂനിറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കുമെന്ന് സൂചന. കേരളവുമായി റഷ്യൻ ഏജൻസികൾ ഇതുസംബന്ധിച്ച ചർച്ച നടത്തി. നിർമാണ യൂനിറ്റിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരൽ പാർക്കിന് സമീപത്തുള്ള സ്ഥലമാണ് കണ്ടുവെച്ചിരിക്കുന്നത്. കേരളത്തിൽ തന്നെ നിർമാണ യൂനിറ്റ് സ്ഥാപിക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകും കേന്ദ്രസർക്കാരിന്റെ അറിവോടെയാണ് സംസ്ഥാന സർക്കാരും സ്പുട്‌നിക് നിർമാതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്….

Read More

ദിവസേനയുള്ള തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് സ്പോട്ട് ബുക്കിംഗ് ക്രമീകരണം; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക.ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും. ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി…

Read More