മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്.     രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ്…

Read More

സുപ്രിംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സുപ്രിംകോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം സ്വയം തീ കൊളുത്തിയ യുവതി മരിച്ചു. ഡൽഹി ആർ എംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ആത്മഹത്യ ശ്രമത്തിൽ യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഓഗസ്റ്റ് 16നാണ് യുവതി സുഹൃത്തിനൊപ്പം സുപ്രിംകോടതി ഡി ഗേറ്റ് ന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകോളുത്തിയത്. സുഹൃത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് യുവതി. ഘോസി എംപി അതുൽ റായ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും യുപി പൊലീസ് പീഡിപ്പിക്കുന്നുവെന്നും തീകൊളുത്തും മുൻപുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ…

Read More

സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പുണ്ട്.മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Read More

‘സുഹൃത്ത് നിരന്തരം വിളിക്കുന്നു; അവർ തമ്മിൽ പ്രണയം?, കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ പറഞ്ഞു’

  പുണെ∙ പ്രതിശ്രുത വധു സിയ ഗോയലും ചേതനും തമ്മിൽ പ്രണയബന്ധമുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ കേതൻ അഗർവാള്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി പിതാവ് വിശാൽ അഗർവാളിന്റെ വെളിപ്പെടുത്തൽ. എഫ്ഐആറിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. വിവാഹനിശ്ചയത്തിന് പിന്നാലെ സിയ ചെറിയ കാര്യങ്ങൾക്ക് പോലും പ്രശ്നം ഉണ്ടാക്കുന്നതായി കേതൻ പറഞ്ഞതായി പിതാവ് എഫ്ഐആറിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒരുമാസമായി ചെറിയ കാര്യങ്ങൾക്ക് പോലും സിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അവൾ പ്രായത്തിൽ ഇളയതായതിനാൽ ആയിരിക്കും ഇങ്ങനെ പെരുമാറുന്നതെന്നും അതുകൊണ്ട് തന്നെ ഒന്നും കാര്യമാക്കിയില്ലെന്നും…

Read More

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന്

കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂട്ടിക്കൽ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ മരിച്ച അലന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ട് നൽകിയത്. പത്തനംതിട്ട,…

Read More

പാവങ്ങൾക്ക് താങ്ങായും തണലായും; കമ്പളക്കാടിൻ്റെ മനസ്സറിഞ്ഞ ഡോക്ടർ വി. ഷംസുദ്ധീൻ വിടവാങ്ങി

കമ്പളക്കാട്: കാല്‍നൂറ്റാണ്ടോളം കമ്പളക്കാടിന്റെ മണ്ണില്‍ പരിചരണ രംഗത്ത് സജീവമായിരുന്ന ജനകീയനും, മിന്‍ഷാ ക്ലീനിക്കിലെ ഡോക്ടറുമായ  വി. ഷംസുദ്ധീന്‍ (55) വിടവാങ്ങി. കോഴിക്കോട് പതിമംഗലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി വഴിപോക്കില്‍ ഹുസൈന്‍ കുട്ടി ഹാജിയുടെ മൂത്ത മകനായ ഷംസുദ്ധീന്‍ 1994 ലാണ് കമ്പളക്കാടിലെത്തിയത്. അശരണരും, പാവപ്പെട്ടവര്‍ക്കുമൊക്കെയായി സൗജന്യ ചികിത്സാ സംവിധാനം ഒരുക്കിയതിലൂടെയാണ് ഡോക്ടര്‍ കമ്പളക്കടുക്കരുടെ മനസ്സില്‍ ജനകീയനായത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബത്തേരിയിലെ പരേതനായ പ്രശസ്ത  ഡോക്ടര്‍ അബ്ദുല്ലയുടെ മരുമകനാണ്. ഭാര്യ: നസ്‌റീന…

Read More

2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ഇന്ന് ദോഹയില്‍

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്. 2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു. കൊവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍…

Read More

നന്ദുവിന്‍റെ പിറന്നാളിന് കരളലിയിക്കുന്ന കുറിപ്പുമായി സീമ ജി നായർ

  ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി സീമ.ജി.നായർ. നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച സീമയിൽ പ്രിയപ്പെട്ട നന്ദുവിന്റെ വിയോഗം ഇപ്പോഴും വേദന പടർത്തുകയാണ്. ക്യാൻസർ ബാധിതനായിരിക്കെ നിരവധി മനുഷ്യന്മാർക്ക് പ്രചോദിതനായിരുന്നു നന്ദു. മരണതുല്യമായ വേദനകൾക്കിടയിലും ചിരിക്കുന്ന മുഖത്തോടെ മാത്രമേ മലയാളികൾ നാധുവിനെ കണ്ടിട്ടുള്ളു സീമ.ജി.നായരുടെ കുറിപ്പ് – ഇന്ന് സെപ്റ്റംബർ 4. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു. നീ പോയതിനു ശേഷമുള്ള…

Read More

കോവിഡ് പ്രതിരോധം:വയനാട്ടിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ; ‍മത്സരങ്ങൾ, പരിശീലനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ 30 വരെ വിലക്ക്

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍ ഒറ്റക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. കല്ല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ രണ്ട് മണിക്കൂറില്‍ കൂടാനോ, നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുവാനോ പാടില്ല. മുന്‍കൂട്ടി തീരുമാനിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍…

Read More

വയനാട് ലക്കിടിയിൽ വാഹനാപകടം : യുവാവ് മരിച്ചു ; സഹയാത്രികയായ ഡോക്ടർക്ക് പരിക്ക്

കൽപ്പറ്റ : ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുങ്കരണ പുല്ലൂർകുന്ന് പാറക്കൽ ഇബ്രാഹിമിൻ്റെ മകൻ അബുതാഹിർ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കൂടെ സഞ്ചരിച്ച മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഭദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Read More