ട്രിപ്പിൾ ലോക്ഡൗൺ: മുള്ളൻകൊല്ലി അടച്ചു

  മുള്ളന്‍കൊല്ലി ∙ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശം. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ രോഗികളുടെ എണ്ണവും രോഗവ്യാപനവും വര്‍ധിക്കുന്നതു കണക്കിലെടുത്താണ് തീരുമാനം.സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. അവശ്യസേവന വിഭാഗത്തിലുള്ള കടകളും സ്ഥാപനങ്ങളും മാത്രം തുറക്കും. പഞ്ചായത്തിലെ മൂന്ന് സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച പെരിക്കല്ലൂരിലെ സിഎഫ്എല്‍ടിസിയില്‍ 74 പേര്‍ നിരീക്ഷണത്തിലുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കാര്യക്ഷമമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. വൈകുന്നേരങ്ങളില്‍ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി നടക്കുന്നതിനെതിരെ പൊലീസ് ജാഗ്രത…

Read More

പോർച്ചുഗലിനെ മുക്കി ജര്‍മന്‍ തിരിച്ചുവരവ്; ഫ്രാന്‍സിനെ ഹംഗറി സമനിലയിൽപ്പൂട്ടി

യൂറോ കപ്പിന്റെ മരണഗ്രൂപ്പായ എഫിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പോർച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കി മുന്‍ ജേതാക്കളായ ജര്‍മനി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം രണ്ടിനെതിരേ നാലു ഗോളുകൾക്കു പറങ്കികളെ ജര്‍മനി നാണംകെടുത്തിയത്. രണ്ടു സെല്‍ഫ് ഗോളുകള്‍ വഴങ്ങി പോര്‍ച്ചുഗല്‍ ജര്‍മനിയെ ‘സഹായിച്ചപ്പോള്‍’ കെയ് ഹവേര്‍ട്‌സ് (51), റോബിന്‍ ഗോസെന്‍സ് (60) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. റൂബെന്‍ ഡയസ് (35), റാഫേല്‍ ഗ്വരേരോ (39) എന്നിവരായിരുന്നു പോര്‍ച്ചുഗലിന്റളെ സമനില ഗോളുകള്‍ വഴങ്ങിയത്….

Read More

സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വോട്ട് ചെയ്തത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ ലോക്‌സ്ഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. സ്ഥിരതാമസം എന്ന് പറഞ്ഞാണ് നേരത്തെ തൃശൂരില്‍ വോട്ട് ചേര്‍ത്തത്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം എന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ ഇലക്ഷനുമായി ബന്ധപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഞാന്‍ കൊടുത്ത പരാതി നിലനില്‍ക്കുന്നുണ്ട്. വ്യാജമായ നിരവധി വോട്ടുകള്‍ ചേര്‍ത്ത്…

Read More

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ പിടി അയയുന്നു; ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് ​​​​​​​

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായി വേണ്ടത് വെറും 122 റൺസ് മാത്രമാണ്. മൂന്നാം ദിനം ഇന്ത്യ 266 റൺസിന് ഓൾ ഔട്ടായിരുന്നു. 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ആക്രമിച്ചു കളിച്ച ഇന്ത്യയുടെ അതേ ശൈലി തന്നെയാണ് ദക്ഷിണാഫ്രിക്കയും പിന്തുടർന്നത്. ഓപണർമാരായ മർക്രാമും എൽഗറും ചേർന്ന് പത്തോവറിൽ…

Read More

എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി

വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ…

Read More

KSRTC സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധി കൊണ്ടല്ല; അറ്റകുറ്റപ്പണി ആവശ്യമാണ്, ഒരു വാഹനത്തിനും 365 ദിവസം ഓടാനാവില്ല, മന്ത്രി സി പി ജോൺ

  കെഎസ്ആർടിസി പെൻഷൻ പരിഷ്‌കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകൾക്കും നിശ്ചിത സമയം റിപ്പയറുകൾ ആവശ്യമുണ്ട്. 365 ദിവസവും ഒരു വണ്ടികളും ഓടില്ല, അങ്ങനെ ഓടിയാൽ കൂടുതൽ അപകടം ഉണ്ടാകും.മെയിന്റിനൻസിന്റെ ഭാഗമായി ഒരു നിശ്ചിത നമ്പർ വണ്ടികൾ എപ്പോഴും റിപ്പയറിൽ ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.     കൊറിയർ സർവീസ് താത്ക്കാലികമായി നിർത്തി…

Read More

വയനാടിനെ വിറപ്പിക്കുന്ന കടുവ കണക്കിൽപെടാത്തത്; കൈയിലുള്ളത് മൂന്ന് ചിത്രം

  വയനാട്ടിലെ കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും നാളുകളായി വിറപ്പിക്കുന്ന കടുവ വനംവകുപ്പിന്റെ സെൻസസിൽ ഉൾപ്പെടാത്തതെന്ന് വ്യക്തമായി. ജനവാസകേന്ദ്രത്തിൽ കടുവയെ നിരീക്ഷിക്കാനായിവെച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016- മുതൽ ക്യാമറാ ട്രാപ്പിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജർ ഡോ. അരുൺ സഖറിയ പറഞ്ഞു. സമീപത്തുള്ള മുതുമല, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളിൽനിന്ന് കടുവ വയനാട്ടിലെ കാടുകളിലെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായി കടുവയുടെ ചിത്രങ്ങൾ മുതുമല, ബന്ദിപ്പുർ കടുവാസങ്കേതത്തിലേക്ക് അയച്ചു നൽകിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂലയിലും…

Read More

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും, എല്ലാം ചെയ്തത് ശിവശങ്കറിന്‍റെ അറിവോടെയാണെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി.   സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും വേണുഗോപാല്‍ സ്ഥിരീകരിച്ചു. ഓരോ ഘട്ടത്തിലും ശിവശങ്കറിന്‍റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. ശിവശങ്കര്‍ ഇഡിക്ക് നല്‍കിയ മൊഴിയ്ക്ക്…

Read More

ഒമാനിൽ പൊതുമേഖലാ ജീവനക്കാർക്ക്  വാക്‌സിൻ വിതരണം തുടങ്ങി

  മസ്‌കത്ത്: പൊതുമേഖലാ ജീവനക്കാർക്ക് ഇന്നു മുതൽ ഒമാനിൽ വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങി. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും വാക്‌സിൻ ലഭ്യമാക്കുക. നേരത്തേ ആദ്യ ഡോസ് എടുത്തവർക്കുള്ള രണ്ടാം ഡോസും ഈ ഘട്ടത്തിൽ വിതരണം ചെയ്യും. ആദ്യ ഡോസ് എടുത്ത് 10 ആഴ്ച പിന്നിട്ടവർക്കാണ് രണ്ടാം ഡോസ് നൽകുക. റോയൽ ഒമാൻ പോലീസ്, സുൽത്താൻ ആംഡ് ഫോഴ്‌സസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ…

Read More

സ്‌കൂളുകള്‍ അണുവിമുക്തമാക്കാന്‍ അഗ്നിശമനസേന

കൊല്ലം: സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി അഗ്നിശമനസേന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. വൃത്തിയാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടുണ്ട്. പല സ്‌കൂളുകളും കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ മറ്റ് ചില സ്‌കൂളുകള്‍ പരീക്ഷകള്‍ക്കും വോട്ടെടുപ്പിനും വേണ്ടി തുറന്നിരുന്നു. മറ്റ് ചില സ്‌കൂളുകള്‍ ചികില്‍സാ കേന്ദ്രങ്ങളാണ്. അത്തരം സ്‌കൂളുകള്‍ ഒഴിപ്പിച്ച് രോഗബാധിതരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സ്‌കൂളുകളാണ് അഗ്നിശമന സേന അണുവിമുക്തമാക്കുക. അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാന്‍…

Read More