24 മണിക്കൂറിനിടെ 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് മരണം 5 ലക്ഷം കടന്നു

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പ്രതിദിന മരണനിരക്ക് വീണ്ടും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1072 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം ഇതോടെ അഞ്ച് ലക്ഷം പിന്നിട്ടു. ഇതിനോടകം 5,00,055 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,19,52,712 ആയി ഉയർന്നു. നിലവിൽ 14,35,569 പേരാണ് കൊവിഡ് ബാധിച്ച്…

Read More

പാനൂരിൽ ഒന്നര വയസുകാരിയെ കൊന്നകേസ്; പ്രതി ഷിജു കുറ്റം സമ്മതിച്ചു

കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ഷിജു. കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും ഷിജു പറഞ്ഞു. സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നു ഷിജു പൊലീസിനോട് സമ്മതിച്ചു. എന്നാൽ കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. ഭാര്യയുടെ സ്വർണം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള മനോവിഷമമാണ് സോനയെ പുഴയിലേക്ക് തള്ളിയിടാൻ കാരണം. സോന ബഹളംവച്ചതോടെ പ്രദേശത്തേക്ക് ആളുകൾ എത്തി. തുടർന്ന്…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെതിരെ തുടരന്വേഷണത്തിന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. സംവിധായകൻ ബാലചന്ദ്രകുമാർ അടുത്ത നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

മണിപ്പൂരിൽ യുവാവിനെ അസം റൈഫിൾസ് മേജർ വെടിവെച്ചു കൊന്നു

  മണിപ്പൂരിൽ യുവാവിനെ പട്ടാള ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. കാങ്‌പോക്പി ജില്ലയിലാണ് സംഭവം. മംഗ്‌ബോയിലാൽ ലൊവും എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അസം റൈഫിൾസിന്റെ മേജറാണ് യുവാവിനെ വെടിവെച്ചത്. മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇയാളെ പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സൈനിക ക്യാമ്പിന് മുന്നിൽ പ്രതിഷേധിക്കുകയാണ്‌

Read More

കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ടി വി കെയെ വിമർശിച്ച് ഡി എം കെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ സുപ്രീംകോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയതിന് പിന്നിൽ ടി വി കെ ആണെന്ന് ഡി എം കെ യുടെ ആരോപണം. ഹർജികൾ കബളിപ്പിച്ചും പണം നൽകിയും തയ്യാറാക്കിയതാണെന്നാണ് ആരോപണം. മരണത്തിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ടിവികെ ഉൾപ്പടെയുള്ള പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നതായും ഡിഎംകെ വിമർശിച്ചു. നേരായ വഴിയിൽ അല്ല ടി വി കെ അവരുടെ ഹർജികൾ കോടതിയിൽ എത്തിച്ചത് എന്ന് ഉദാഹരണസഹിതം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്‌ ഡി എം കെ. ദുരന്തത്തിൽ മരിച്ച…

Read More

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്. (Commercial LPG cylinder prices hiked) സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍…

Read More

52 ലിറ്റർ മദ്യവുമായി ‘ആക്ഷൻ ഹീറോ ബിജു’ താരം അൽകു എക്സൈസ് പിടിയിൽ

52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ. തിരൂരങ്ങാടി സ്വദേശിയായ അൽകു എന്ന് അറിയപ്പെടുന്ന ഷെഫീഖ് ആണ് പിടിയിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 ബോട്ടിൽ ബിയര്‍ (37.7 ലിറ്റർ) ഇയാളിൽ നിന്നും കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അൽകു.ഇയാളിൽ നിന്ന് പിടിച്ചെടുത്ത 52 ലിറ്റർ മദ്യം കൂടുതൽ പരിശോധനകൾക്കായി അയച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. ‘ഓട്ടോർഷ’…

Read More

സ്വർണക്കടത്ത് കേസിൽ മലപ്പുറത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ; പേര് വിവരങ്ങൾ പുറത്തുവിടാതെ കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചവരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് സൂചന നൽകുന്നു സന്ദീപിന്റെ ബാഗ് പരിശോധിച്ചതിൽ നിന്ന് കള്ളക്കടത്ത് ഇടപാടുകൾ പ്രതിപാദിക്കുന്ന ഡയറി അടക്കം എൻ ഐ എ കണ്ടെത്തിയിരുന്നു. ഇതിലാണ് പണം നൽകിയവരുടെ വിശദാംശങ്ങളുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

Read More

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; റോഡില്‍ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍വെച്ചായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന ബൈക്കില്‍ തട്ടി. തൊട്ടുപിന്നാലെ വന്ന കാര്‍ ബൈക്കില്‍…

Read More