Headlines

ഇടുക്കിയിൽ ആറു വയസ്സുകാരിയേ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്.കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അസം സ്വദേശി കൃഷ്ണനും ഭാര്യയും മകൾ കൽപ്പനയും കുറച്ച് നാളുകളായി കേരളത്തിലാണ് താമസം.ഇരുവരും ഏല തോട്ടത്തിലെ തൊഴിലാളികളാണ്.കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതിനായി ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ജോലിക്ക് പോകുന്നതിനായി മാതാപിതാക്കൾ കുട്ടിയുമായി തോട്ടത്തിലെത്തുന്നത്….

Read More

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

  തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം എബിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് ഇയാൾ

Read More

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത്‌ പൊലീസ്

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്‌ത്‌ പൊലീസ്. ഇത് മൂന്നാം തവണയാണ് കവളാകുളം സ്വദേശികളായ ഷിജിന്‍, കൃഷ്ണപ്രിയ ദമ്പതികളെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നത്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത പശ്ചാത്തലത്തിൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ…

Read More

‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനാകണം, അതിന് സ്ത്രീ സുരക്ഷാ പദ്ധതി നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ വികസിത സമൂഹത്തിൻ്റ അടയാളമാണ്. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. സ്ത്രീകളുടെ പലതരം നിസ്സഹായവസ്ഥ പരിഗണിക്കപ്പെടുന്നില്ലായിരുന്നു. ഇവിടെയാണ് ഇടപെടൽ നടത്തുന്നത്. താങ്ങും തണലും നഷ്ടപെട്ടെവർക്ക് മാന്യമായി ജീവിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 10.98 ലക്ഷം പേർ ഇതിനകം അപേക്ഷ സമർപിച്ചിട്ടുണ്ട്. അവർക്ക് എല്ലാം പദ്ധതിയുടെ ഗുണഫലം ലഭിക്കും. സാമ്പത്തികമായ…

Read More

കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രം കുറിക്കാന്‍നിര്‍മ്മല സീതാരാമന്‍, പ്രതീക്ഷകളേറെ

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

  സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്….

Read More

സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; എറണാകുളത്ത് 11 പേർ

സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവന്തപുരം 6, തൃശ്ശൂർ, കണ്ണൂർ ഒന്ന് വീതം ഇങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ യുകെയിൽ നിന്നും യുഎഇ, അയർലാൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് പേരും സ്‌പെയിൻ, കാനഡ, ഖത്തർ, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തരുമുണ്ട്. സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും…

Read More

ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ സ്വന്തം പേരിലുള്ളവര്‍ മടക്കി നല്‍കണമെന്ന് ടെലികോം കമ്പനികള്‍

തിരുവനന്തപുരം: സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്‍പ്പിക്കണമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ഒരാളുടെ പേരില്‍ ഒന്‍പതു സിംകാര്‍ഡുകളില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ അനുമിതിയില്ലാത്ത സാഹചര്യത്തിലാണ് ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയക്കാന്‍ തുടങ്ങിയത്. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ വകുപ്പിന്റെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല. ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ. എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര…

Read More

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണോ; വിശദീകരണവുമായി ഗൂഗിൾ

“ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണം”, പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.   ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ് ഈടാക്കുകയെന്നും ഗൂഗിൾ അറിയിച്ചു.   ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ചാർജുകൾ അമേരിക്കയിൽ മാത്രം…

Read More

‘GST കൗൺസിൽ യോഗം നിർണായകം; എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്’; മന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന വ്യത്യാസമില്ല. ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും നടത്തിയിട്ടില്ല….

Read More