കോൺഗ്രസ് നേരത്തെ സമ്പന്ന പാർട്ടിയായിരുന്നു; ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ: എ കെ ആന്റണി

കോൺഗ്രസ് നേരത്തെ സമ്പന്നമായ പാർട്ടിയായിരുന്നുവെന്ന് എ കെ ആന്റണി. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് കാണുന്നുണ്ട്. സാധാരണ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക, എന്നാൽ ഇത്തവണ കലാപം സിപിഎമ്മിലാണ് 2004ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ ഉപേക്ഷിച്ചതാണ്. 2022ൽ രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതോടെ പാർലമെന്ററി രാഷ്ട്രീയവും ഉപേക്ഷിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേം തീരുമാനിക്കും മുഖ്യമന്ത്രി സ്ഥാനം ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏകകണ്ഠമായി തീരുമാനം…

Read More

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു

വയനാട് മാനന്തവാടി തെക്കുംതറയില്‍  വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു.ചെമ്പ്രാട്ട് കോളനിയിലെ ബാലന്‍ (46) ആണ് മരിച്ചത്. ചെമ്പ്രാട്ട് കോളനിയില്‍ നിന്നും 500 മീറ്റര്‍ മാറി  പരിസരത്ത് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ഭാര്യയും നാലു കുട്ടികളുമടങ്ങുന്നതാണ് ബാലന്റെ കുടുംബം.

Read More

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു

പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു. പുതിയ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് കമ്പിനി അറിയിച്ചു. പുതിയ മാറ്റത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് നടപടി ക്രമത്തില്‍ മാറ്റം വരുത്തിയതെന്നും കമ്പിനി അറിയിച്ചു. വ്യക്തികളുടെ സ്വകാര്യസന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ്പ് കമ്പിനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തന്നെ തുടരും. കമ്പിനിയുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സാപ്പ്…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് നേരത്തെ പ്രക്യാപിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷൻ അരിയിച്ചു. അതേസമയം നിലപാട് രേഖാമൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം…

Read More

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ ജൂലൈ 21ന്

  കോഴിക്കോട്: ഇന്നലെ (10-7-2021ശനി) ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ  അടിസ്ഥാനത്തിൽ ഇന്നു ദുൽഖഅദ് 30 പൂർത്തിയാക്കി (12-7-2021) തിങ്കൾ ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ (21-7-2021 ബുധൻ) ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ…

Read More

എന്‍ഡിഎയുടെ ലീഡ് കുറയുന്നു; തിരിച്ചുവരവിന്റെ പാതയില്‍ മഹാസഖ്യം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലീഡ് കുറയുന്നു. തിരിച്ചുവരവിന്റെ പാതയിലാണ് മഹാസഖ്യം. എഴുപത്തിയഞ്ച് ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 119 സീറ്റുകളിലും എംജിബി 116 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇതോടെ അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലിം( എഐഎംഐഎം ) നേടിയ അഞ്ച് സീറ്റ് നിര്‍ണായകമാകും. ബിഎസ്പി. ആര്‍എല്‍എസ്പി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. എഐഎംഐഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി നേടിയ മുസ്ലീം വോട്ടുകള്‍…

Read More

ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമെന്ന് സ്വപ്‌ന; സ്വർണക്കടത്തിൽ കോൺസുലേറ്റിനും പങ്ക്

ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. കള്ളക്കടത്തിനൊപ്പം വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ് സംരഭങ്ങളിലും ഇവർ ഇടനിലക്കാരിയാണെന്നാണ് തെളിയുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറിൽ നിന്നായി 1.05 കോടി രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്. സ്വർണം വിവാഹ സമ്മാനമായി ലഭിച്ചതെന്നാണ് ഇവർ പറയുന്നത്. അഞ്ച് കിലോ സ്വർണമുണ്ടായിരുന്നു. വീടിന്റെ നിർമാണത്തിനായി ബാക്കി സ്വർണം വിറ്റതായും സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകി….

Read More

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് 1,240 രൂപ കൂടി

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വർണവില. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വർണവില വർധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോർഡുകൾ തിരുത്തി ഒരു ലക്ഷം കടന്ന സ്വർണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്….

Read More

മേയർ ബസ് തടഞ്ഞ കേസ് അട്ടിമറിക്കപ്പെട്ടു, ഒരു ലക്ഷം നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവർ

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു. ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റവിമുക്തരാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഏപ്രില്‍ 28ന് നടുറോഡില്‍ മേയർ…

Read More

കൊവിഡ് വ്യാപനം: തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും

  കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കാനും, വാക്‌സിൻ പ്രതിസന്ധി ചർച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക്ക് ഡൗൺ ഏർപ്പെടുത്തണമോയെന്ന കാര്യവും യോഗം പരിഗണിക്കും 18നും 45നും ഇടയിലുള്ളവരുടെ വാക്‌സിനേഷൻ സ്വകാര്യ മേഖല വഴിയാക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിതല ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്. അതേസമയം ലോക്ക് ഡൗണിനോട് ഒരു പാർട്ടികളും യോജിക്കുന്നില്ല. ആരാധനാലയങ്ങൾ, ബീച്ചുകൾ, പാർക്കുകൾ…

Read More