സംസ്ഥാനത്ത് പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെൻമെന്റ് സോൺ വാർഡ് 12), ഇരട്ടിയാർ (13, 14), പുറപ്പുഴ (സബ് വാർഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂർ (സബ് വാർഡ് 6, 10, 12), കല്ലുവാതുക്കൽ (സബ് വാർഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാർഡ് 5, 6, 7, 11, 13, 14), അടൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 26), ചിറ്റാർ (സബ് വാർഡ് 13),…

Read More

തൽക്കാലം വിദേശത്ത് പോകേണ്ട; സൗബിൻ ഷാഹിറിന്റെ ആവശ്യം തള്ളി കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിൽ കഴിയുന്ന നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്രാനുമതി തള്ളി എറണാകുളം മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായാണ് നടപടി. വിദേശത്ത് നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു.ഇത് ചോദ്യം ചെയ്താണ് സൗബിൻ വിചാരണ കോടതിയെ സമീപിച്ചത്. പരാതിക്കാരനും പ്രോസിക്യൂഷനും ആവശ്യത്തെ എതിർത്തിരുന്നു. കേസിലെ പ്രധാന സാക്ഷികൾ വിദേശത്തുണ്ടെന്നും ഇവരെ സൗബിൻ സ്വാധിനിക്കാൻ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.12 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 2.85 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂർ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂർ 1170, കാസർഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാം; സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം മുല്ലപ്പള്ളി തള്ളി

  സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെ സുധാകരന്റെ ആവശ്യം തള്ളി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് രാമചന്ദ്രൻ പറഞ്ഞത് ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാം. വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടാകാമെന്നും രാമചന്ദ്രൻ പറഞ്ഞു സംഘടനാപ്രവർത്തനം കൃത്യമായി നടത്തുന്നവരുമായി മാത്രമേ പാർട്ടിക്ക് മുന്നോട്ടു പോകാനാകൂ. അല്ലാത്തവരെ വെച്ച് പൊറുപ്പിക്കാനാകില്ലെന്നും രാമചന്ദ്രൻ പറഞ്ഞു.

Read More

‘മകളെ ജോലിക്ക് വിട്ടത് സമ്മതത്തോടെ,കന്യാസ്ത്രീകളെ നേരത്തെ അറിയാം’; പ്രതികരിച്ച് പെൺകുട്ടിയുടെ അമ്മ

ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ രംഗത്ത്. തന്റെ മകളെ ജോലിക്ക് അയച്ചത് കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണെന്നും, ഇത് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനായി എടുത്ത തീരുമാനമാണെന്നും പെൺകുട്ടിയുടെ അമ്മ ബുദിയ പ്രധാൻ ട്വന്റിഫോറിനോട് വ്യക്തമാക്കി. തങ്ങൾക്ക് അഞ്ച് പെൺമക്കളാണുള്ളതെന്നും വീട് പണിയാനായി എടുത്ത അഞ്ച് ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് മകളെ പാചക ജോലിക്ക് അയച്ചതെന്നും അവർ…

Read More

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ

യുഎഇയുടെ ഗോൾഡൻ വിസ നടൻ മനോജ്  കെ ജയനും സമ്മാനിച്ചു. ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ ഗോൾഡൻ വിസ ലഭിച്ചത് ഒരു കലാകാരനെന്ന നിലയിൽ അഭിമാന നിമിഷമാണെന്ന് മനോജ് കെ ജയൻ പറഞ്ഞു. ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യുഎഇയിൽ നിന്ന് കിട്ടുന്ന ഈ വിസ ആദരമാണ്. ഈ രാജ്യത്തെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും മനോജ് കെ ജയൻ പ്രതികരിച്ചു മലയാള സിനിമയിൽ നിന്ന് നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗായിക ചിത്ര, സുരാജ്…

Read More

റിഫ മെഹ്നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

  വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ് പിക്ക് പരാതി നൽകി. ദുബൈയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് ഒന്നിനാണ് സംഭവം. ദുബൈ ജാഫിലിയിലെ ഫ്‌ളാറ്റിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു റിഫ. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി തിരികെ എത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇരുവർക്കും രണ്ട് വയസ്സുള്ള മകനുണ്ട്.

Read More

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി; 3000 കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേക്ക്

  കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കെ എഫ് സി ആസ്തി അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയായി ഉയർത്തും. കെ എഫ് സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു കെ എസ് ആർ ടി സിക്ക് വാർഷിക വിഹിതം 100…

Read More

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ അടക്കം ഓഫീസ് സ്റ്റാഫുകളുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും ചർച്ച ചെയ്യും മുൻമന്ത്രിമാരായ കെ കെ ശൈലജ, എം എം മണി, ടി പി രാമകൃഷ്ണൻ എന്നിവർക്ക് പുതിയ സംഘടനാ ചുമതലകൾ നിശ്ചയിച്ചേക്കും. ഇ പി ജയരാജൻ എകെജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മാറും.

Read More

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണം മുന്നോട്ട്; എസ് ശ്രീകുമാര്‍ ഹാജരായി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെയാളാണ് എസ് ശ്രീകുമാര്‍. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. സ്വര്‍ണക്കൊള്ള കേസില്‍ സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി നടപടി (Sabarimala gold theft; ED investigation continues). കേസില്‍ ജയില്‍ മോചിതനായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഇഞ്ചക്കല്ലിലെ എസ് ഐ ടി ഓഫീസിലാണ് ഹാജരായത്. ചൊവ്വ, വെള്ളി…

Read More