ഐസ്ക്രീം പോലെ അടരുന്ന മഞ്ഞുമലകൾ; ഹിമാലയം എന്താണ് മുന്നറിയിപ്പ് നൽകുന്നത്?

പുറത്തെടുത്ത ഐസ്ക്രീം പോലെ അടർന്നു വീഴാനുള്ള പ്രവണത കാട്ടിത്തുടങ്ങിയിരിക്കുന്നു ഹിമാലയത്തിലെ മഞ്ഞുപാളികൾ. നേപ്പാളിലെ മിന്നൽ പ്രളയം ഹിമതടാക വിസ്ഫോടനം (Glacial Lake Outburst Flood- GOLF) ആണെന്ന നിഗമനത്തിലാണു ശാസ്ത്രലോകം. മഞ്ഞുരുകലും പ്രളയവും ഭീമാകാരമായ ഹിമപാതവും ചേർന്നുള്ള അവശിഷ്ടപ്രവാഹമാണ് ഈ ഹിമാലയൻ സൂനാമിക്കു പിന്നിലെന്ന് അവർ പറയുന്നു. നേപ്പാൾ പ്രളയത്തിനു പിന്നിലെ ഹിമാലയൻ മഞ്ഞുരുക്കത്തിന്റെ പങ്ക് എത്രത്തോളം എന്നതിനെപ്പറ്റി നേപ്പാളിലെയും ചൈനയിലെയും ഗവേഷകർ അന്വേഷണം ഊർജിതമാക്കി. മഞ്ഞുമല (ഐസ് റോക്ക്) അടർന്നു വീണ് കെട്ടിക്കിടന്ന വെള്ളവും ചെളിയും…

Read More

അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

പത്തനംതിട്ട അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം. ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയിലുള്ളത്. ഇന്ന് രാവിലെ 11 മണിയോടെ കോടതി ചേര്‍ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള്‍ കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത്. ഇത്രയേറെ നായ്ക്കള്‍ കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാരും അഭിഭാഷകരും പറയുന്നു. ആരെങ്കിലും കോടതി വളപ്പില്‍ നായ്ക്കൂട്ടത്തെ ഉപേക്ഷിച്ചതാണെന്ന സംശയമാണ് അഭിഭാഷകര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരിക്കുന്നത് സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് നഗരസഭയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നായ്ക്കളെ കോടതി വളപ്പില്‍ നിന്ന്…

Read More

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ

കോഴിക്കോട് മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ. പൊലിസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവരാണ് താമരശേരിയിൽ നിന്ന് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയിരുന്നു….

Read More

‘ആളുകളെ കൊല്ലാനാകും, പക്ഷേ, ആ സുഗന്ധം എല്ലായിടത്തും പരന്നു’: ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ

  ടെഹ്റാൻ∙ ഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടികൊണ്ട് ഇല്ലാതാക്കാമെന്ന ട്രംപിന്റെ ഭീഷണിയിൽ പ്രതികരണവുമായി ഇറാൻ. നിങ്ങൾക്ക് ആളുകളെ കെല്ലാൻ സാധിക്കും. എന്നാൽ ആദർശങ്ങളെ ഇല്ലാതാക്കാനാകില്ലെന്നാണ് ഇറാൻ മറുപടി നൽകിയത്.അർമേനിയയിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ച പോസറ്റിലൂടെയാണ് ട്രംപിന് മറുപടി നൽകിയത്. ‘‘ആളുകളെ കൊല്ലാനാകും. പക്ഷേ, ആദർശങ്ങളെ ഇല്ലാതാക്കാനാകില്ല. നിങ്ങൾ ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തി. എന്നാൽ യഥാർഥത്തിൽ നിങ്ങളൊരു പെർഫ്യൂം ബോട്ടിലാണ് തകർത്തത്. അതിന്റെ സുഗന്ധം എല്ലായിടത്തും പരന്നു. നിങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല, കാരണം നിങ്ങൾക്ക്…

Read More

അനധികൃത പണപ്പിരിവ്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

  കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. കരുണാകരൻ ട്രസ്റ്റിന്റെ പേരിലും പാർട്ടി ഓഫീസ് നിർമാണത്തിനുമായി അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.

Read More

കുരിക്കത്തൂരില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനം; കേസെടുത്ത് പൊലീസ്

കോഴിക്കോട് കുരിക്കത്തൂരില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. ഒന്നാം പ്രതി വിഷ്ണുവിനെതിരെയാണ് കേസെടുത്തത്. വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേരാണ് മരിച്ചത്. ആളുകളെ കൂട്ടി അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന് ആണ് കേസ്. കുന്ദമംഗലം പൊലീസ് ആണ് കേസ് എടുത്തത്. കോഴിക്കോട് രാമനാട്ടുകര പാറമ്മല്‍ മഠത്തില്‍ പറമ്പില്‍ രാഹുല്‍ (26), കോഴിക്കോട് മുണ്ടിക്കല്‍ത്താഴം പുതിയോട്ടുമേത്തല്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. മരിച്ച മുണ്ടിക്കല്‍ത്താഴം സ്വദേശി രാഹുലിന്റെ…

Read More

ചോദ്യം ചെയ്യലിന് ഹാജരാകാതെ പോക്‌സോ കേസ് പ്രതി അഞ്ജലി; കോടതിയെ അറിയിക്കും

കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മൂന്നാം പ്രതിയും ഒന്നും പ്രതി റോയി വയലാട്ടിന്റെ കൂട്ടാളിയുമായ അഞ്ജലി റീമാ ദേവ്. ഇന്നും അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നൽകി. അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. വയനാട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് കേസ്. ഹോട്ടലുടമ റോയ് വയലാട്ട്,…

Read More

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മാവൂർ റോഡ് ശ്‌മശാനത്തിൽ സംസ്കരിക്കും. കണ്ണൂർ ലാമ്പിൽ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തിൽ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും,ഡിജിപിക്കും, ജില്ലാ പൊലീസ്…

Read More

വിവി പ്രകാശിന്റെ വീട്ടില്‍ സ്വരാജ് പോയത് സമയ നഷ്ടം; ഷൗക്കത്ത് അവിടെ പോകാതെ തന്നെ ആ കുടുംബം കോണ്‍ഗ്രസിനൊപ്പമെന്ന് പറഞ്ഞതാണ്’ ; സണ്ണി ജോസഫ്

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വി വി പ്രകാശിന്റെ വീട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പോയത് സമയ നഷ്ടം മാത്രമെന്നും ആര്യാടന്‍ ഷൗക്കത്ത് അവിടെ പോകാതെ തന്നെ ആ കുടുംബം കോണ്‍ഗ്രസിനൊപ്പമാണെന്ന് പറഞ്ഞല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. ആര്യാടന്‍ ഷൗക്കത്ത് പോകാതെ തന്നെ പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞല്ലോ ഞങ്ങള്‍ കോണ്‍ഗ്രസാണെന്ന്. പിന്നെന്തിനാ. സ്വരാജ് പോയത്…

Read More

സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കൽ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

  സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി ഫയർ ചെയ്തത് ആവശ്യമായ രേഖകൾ പരിശോധിച്ചാണ് സ്വപ്‌നയുടെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം പറയുന്നു. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ കോടതികൾ ശരിവെച്ചതായും കേന്ദ്രം പറയുന്നു.

Read More