നല്ല ആരോഗ്യത്തിന്… കുഞ്ഞുങ്ങൾക്ക് നൽകാം റാഗി കുറുക്ക്

കുഞ്ഞിന് നല്‍കാവുന്ന ഭക്ഷണങ്ങളില്‍ ആദ്യത്തേതും ആരോഗ്യം നല്‍കുന്നതും ആയ ഒന്നാണ് റാഗി. കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം തന്നെ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുത്താറി എന്നും ഇത് അറിയപ്പെടുന്നുണ്ട്. കുഞ്ഞിന് നല്‍കുന്ന ആദ്യ കാല ഭക്ഷണങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് റാഗി. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങളുടെ കുഞ്ഞിന് ലഭിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കുഞ്ഞിന് റാഗി നല്ലതോ? കുഞ്ഞിന് നല്‍കുന്ന ഭക്ഷണങ്ങളില്‍ മികച്ചത് ഏത് എന്നത് പലപ്പോഴും പലര്‍ക്കും അറിയുകയില്ല. എന്നാല്‍ ഇതിനുള്ള ഉത്തരം, അതെ എന്നാണ്. കാരണം അവശ്യ പോഷകങ്ങള്‍ അടങ്ങിയ റാഗി ആറുമാസം മുതല്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിന് ആരോഗ്യകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ സൂപ്പര്‍ ധാന്യത്തില്‍ നിന്ന് നിങ്ങളുടെ കുട്ടിക്ക് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിനെ സ്മാര്‍ട്ട് ആക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാല്‍സ്യത്തിന്റെ ഉറവിടം റാഗിയില്‍ വളരെ ഉയര്‍ന്ന അളവിലാണ് കാല്‍സ്യം അടങ്ങിയിട്ടുള്ളത്. അതിനാല്‍ നിങ്ങളുടെ കുട്ടിയുടെ എല്ലുകള്‍ക്ക് ഇത് ഗുണം ചെയ്യും. അസ്ഥി ഒടിവുകള്‍ക്കുള്ള സാധ്യത ലഘൂകരിക്കാനും കാല്‍സ്യം സപ്ലിമെന്റുകളുടെ ആവശ്യകത ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, റാഗി മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ ഉല്‍പാദനവും മെച്ചപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ദിവസവും കുഞ്ഞിന് റാഗി നല്‍കുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കുഞ്ഞിന്റെ തൂക്കക്കുറവ് പലപ്പോഴും പല അമ്മമാരേയും വിഷമിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും റാഗി വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കുഞ്ഞിന് കുറുക്കിക്കൊടുക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിനും കുഞ്ഞിന്റെ തൂക്കക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് കുഞ്ഞിന് റാഗി നല്‍കാവുന്നതാണ്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞ് സ്മാര്‍ട്ട് ആവുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വെല്ലുവിളിയാവുന്ന അയവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി റാഗി കൊടുക്കാവുന്നതാണ്. ഫൈബര്‍ അടങ്ങിയത് ഫൈബര്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ദഹനത്തേയും മെച്ചപ്പെട്ടതാക്കുന്നു. റാഗിയിലെ നാരുകളുടെ അളവ് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ കുട്ടിയെ കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. റാഗിയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ കരളിന് ചുറ്റുമുള്ള അധിക കൊഴുപ്പ് ഇല്ലാതാക്കുകയും കുട്ടിയുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു, അതിനാല്‍ കുഞ്ഞിലുണ്ടാവുന്ന അമിതവണ്ണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് കുഞ്ഞിന്റെ ഭക്ഷണശീലത്തില്‍ റാഗി ഉള്‍പ്പെടുത്താവുന്നതാണ്.

ഇരുമ്പിന്റെ അളവ് പ്രകൃതിദത്ത ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് റാഗി. റാഗിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഇരുമ്പ് കുട്ടികളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും. മുളപ്പിച്ച റാഗിയില്‍ നല്ല അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പിനെ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. റാഗി, ഉയര്‍ന്ന പോഷകാഹാരം ഉള്ളതിനാല്‍ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് തടയുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് റാഗി. എല്ലാ ദിവസവും കുഞ്ഞിന്റെ ഭക്ഷണത്തില്‍ റാഗി ഉള്‍പ്പെടുത്താവുന്നതാണ്. ആന്റി ഓക്‌സിഡന്റ് അടങ്ങിയത് റാഗിയില്‍ ആന്റി ഓക്‌സിഡന്റുകളുടെ ഗണ്യമായ അളവ് ശരീരത്തെ വിശ്രമിക്കാനും ഉറക്കമില്ലായ്മ, ഉത്കണ്ഠ, കുട്ടികളില്‍ തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നു. ചെറിയ കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അത്ര കൂടുതല്‍ ആയി കാണുന്നതല്ലെങ്കില്‍ പോലും അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആന്റി ഓക്‌സിഡന്റ് അടങ്ങിയ റാഗി കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും ടോക്‌സിനെ പുറന്തള്ളുന്നു. ശരീരത്തിന് തണുപ്പും ആരോഗ്യവും കുഞ്ഞിന്റെ ശരീരത്തിനും വയറിനും സ്വാഭാവിക തണുപ്പു നല്‍കുന്ന ഇതിന് കുഞ്ഞുങ്ങളിലെ ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കുന്നുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കുഞ്ഞിന് നല്ല ഉറക്കവും നല്‍കുന്നു. കുഞ്ഞിന് വിശപ്പു മാറുവാന്‍ സഹായിക്കുന്നതും നല്ല രീതിയില്‍ ഉറങ്ങാന്‍ കുഞ്ഞിനെ സഹായിക്കും. കുഞ്ഞുങ്ങളില്‍ ഉണ്ടാകാനിടയുള്ള പോഷകക്കുറവുകള്‍ പരിഹരിയ്ക്കുവാനും അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമമാണ് റാഗി ആദ്യ ഭക്ഷണമായി കുറുക്കി കൊടുക്കുന്നത്.