Headlines

വീട്ടമ്മ ജീവനൊടുക്കിയ സംഭവം: റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവര്‍ക്ക് പണം നല്‍കിയത്. പണം നല്‍കിയവര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിക്കുന്നു. ആശയുടെ ആത്മഹത്യ കുറിപ്പിലും…

Read More

അമേരിക്കയിൽ ബാറിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തെക്കൻ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ 20 പേർക്ക് പരുക്കേറ്റു.നാല് പേർ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി പലരും പല വഴിക്ക് ചിതറയോടുകയായിരുന്നു. നിരവധി പേർ പ്രാണരക്ഷാർഥം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടികയറുകയാണ് ഉണ്ടായത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അക്രമിയെ ഇതുവരെ…

Read More

സഹപ്രവർത്തകന്റെ മകളെ പീഡിപ്പിച്ച് പൊലീസുകാരൻ; മകനൊപ്പം കാവൽ നിന്ന് മറ്റൊരു ഉദ്യോഗസ്ഥൻ

  ഭോപാൽ ∙ സഹപ്രവർത്തകന്റെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയെ തന്ത്രപരമായി വിജനമായ സ്ഥലത്തെത്തിച്ചാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം.മധ്യപ്രദേശ് സ്പെഷൽ ടാസ്ക്‌ഫോഴ്സിലെ (എസ്ടിഎഫ്) ഉദ്യോഗസ്ഥനായ സന്തോഷ് സെൻ ആണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഇയാൾക്കു കാവൽനിന്ന് ഒത്താശ ചെയ്തതിന് ഗ്വാളിയറിൽനിന്നുള്ള കോൺസ്റ്റബിൾ ജിതേന്ദ്ര രജപുത് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണു…

Read More

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. (music director sp venkatesh passes away).80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ…

Read More

പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച ഉപാധികൾ നാളെ മുതൽ പാലിക്കണം; ഉത്തരവ് പുറത്തിറക്കി

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച ഉപാധികളെ കുറിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഉത്തരവ് പ്രകാരം നാളെ മുതൽ തന്നെ ഉപാധികൾ നടപ്പാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങി വരുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. രാവിലെ മന്ത്രിസഭായോഗ തീരുമാനം പുറത്തുവന്നപ്പോൾ ആശയക്കുഴപ്പം നിലനിന്നിരുന്നു. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പാക്കുക എന്നതായിരുന്നു പ്രധാന സംശയം. ഉത്തരവ് ഇറങ്ങിയതോടെ സംശയങ്ങൾ ഇല്ലാതായി. ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്,…

Read More

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര; കാര്യവട്ടത്തെ വേദി മാറ്റി

  മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ മത്സരത്തിനുള്ള വേദി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് മത്സരവേദി മാറ്റാനുള്ള ബി സി സി ഐ തീരുമാനം. ഇതോടെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തിയില്‍ നടത്താനാണ് തീരുമാനം. പരമ്പരയിലെ അവസാന മത്സരമായിരുന്നു കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്.

Read More

കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്.     കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു, പിന്നാലെ കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ്…

Read More

വയനാട്ടിൽ 101 പേര്‍ക്ക് കൂടി കോവിഡ്; 126 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.11.20) 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി. 7740 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ഭാരതപുഴയിലും അച്ചൻകോവിലാറ്റിലുമായി രണ്ട് പേരെ കാണാതായി; കാസർകോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴ ശക്തമായതോടെ അപകടങ്ങളും പതിവായി. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ വീണ് 75കാരനെ കാണാതായി. പ്രമാടത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെ കാണാതായത്. പോലീസും അഗ്നിശമനസേനയും ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഷൊർണൂർ മുണ്ടായ അയ്യപ്പൻ കാവിന് സമീപത്ത് വെച്ചാണ് പി ബി വിനായക് എന്ന യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവമോർച്ച ഷൊർണൂർ മണ്ഡലം പ്രസിഡന്റാണ് പി ബി വിനായക്. ഫയർഫോഴും പോലീസും നാട്ടുകാരും…

Read More

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍; കേസ് വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോകാന്‍ ഇടയാക്കിയേക്കുന്ന തീരുമാനമെന്ന് വിമര്‍ശനം

പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം…

Read More