‘അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മ, സൂംബ 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’: എം എ ബേബി
സൂംബ നൃത്തത്തിൽ മത നേതൃത്വത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ ഒരുമിച്ച് കളിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല. കുട്ടികൾ പരസ്പരം ഇടപഴകിയും മനസിലാക്കിയും വളരണം. വിദണ്ഡ വാദമാണ് ഉയർത്തുന്നത്. മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആജ്ഞാപിക്കാൻ പാടില്ല, അഭിപ്രായം പറയാം. പൊതു വിദ്യാഭ്യാസം മതനിരപേക്ഷ ജനാധിപത്യ നീതികൾ ഉറപ്പാക്കാനാണ്. അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മയും തെറ്റിദ്ധാരണയുംമൂലം. 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട…
