പ്രഭാത വാർത്തകൾ

  🔳ലഖിംപൂര്‍ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍ ലഖ്‌നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചത്. രാജ്യത്ത് രണ്ട് കൂട്ടര്‍ മാത്രമാണ് സുരക്ഷിതരെന്നും അത് അധികാരത്തിലുള്ള ബിജെപി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 🔳ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ്…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; വാദം കേൾക്കൽ ആരംഭിച്ചേക്കും

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാൻ സാധ്യതയുണ്ട്.   സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാക്കും. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരിയാണ് ഹാജരാകുന്നത്. സിബിഐയുടെ വാദമാകും കോടതി ആദ്യം പരിഗണിക്കുക.   പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയേക്കും; വനിതകളുടെ പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും

വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തില്‍ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്‌ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ രാഹുല്‍ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു…

Read More

‘കടൽമീനുകൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘കടൽമീനുകൾ’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു. ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു. നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് ‘ഭരതം 2026’ ൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്.നാലായിരത്തിലേറെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അധ്യാപകരുമുൾപ്പടെ വലിയൊരു പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി നടന്ന ഈ ചടങ്ങിൽ…

Read More

‘മോഡിഫൈഡ് ‘ ഇന്ത്യയിൽ ഇങ്ങനെയാണ്; എണ്ണവില ഇന്നും വർധിച്ചു

നരേന്ദ്രമോദി സർക്കാരിന് കീഴിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പെട്രോൾ കമ്പനികൾ എണ്ണവില വർധിപ്പിക്കുന്നത് തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് ഇ്‌ന് 26 പൈസയുമാണ് വർധിപ്പിച്ചത് കൊച്ചി നഗരത്തിൽ പെട്രോൾ ലിറ്ററിന് 87.76 രൂപയായി. ഡീസൽ വില 81.99 രൂപയിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 89.48 രൂപയും ഡീസൽ വില 83.63 രൂപയിലുമെത്തി. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾവില 90 കടന്നിട്ടുണ്ട്.

Read More

ഡി എം വിംസിൽ അതിനൂതന സ്ട്രോക്ക് സെന്റർ പ്രവർത്തനമാരംഭിച്ചു

മേപ്പാടി: പക്ഷാഘാതം കാരണം ജീവൻ നഷ്ടപെടുന്ന ആളുകളുടെ എണ്ണം ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, എമർജൻസി ഫീസിഷ്യൻസ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ഒരു സമ്പൂർണ സ്ട്രോക്ക് സെന്റർ ഡി എം വിംസിൽ പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. തക്ക സമയത്ത് പക്ഷാഘാതം തിരിച്ചറിയാത്തതും യഥാസമയം വേണ്ട ചികിത്സ ലഭിക്കാത്തതുമാണ് ഒട്ടുമിക്ക സ്ട്രോക്ക് കേസുകളിലും മരണം സംഭവിക്കാൻ…

Read More

കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. തായ്‌വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാൾക്ക് ബിനാലെയുമായി നേരിൽ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

Read More

പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

  ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്. സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. കിലിയൻ എംബാപ്പെക്ക് ഇരട്ട ഗോൾ. ബ്രാഡ്‍ലി ബാർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യം മുതൽ പൂർണാധിപത്യം ഫ്ര‍ഞ്ച് പടക്കായിരുന്നു. മത്സരത്തിന്റെ 20-ാം മിനിറ്റിൽ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതോടെ ഗോൾ നിഷേധിച്ചു. ഫ്രാൻസിന്റെ മുന്നേറ്റം തടയാൻ സ്വീഡൻ കഷ്ടപ്പെടുന്നതായിരുന്നു ഉടനീളം കാണാൻ കഴിഞ്ഞത്.     ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ ബാക്കിനിൽക്കേയാണ് എംബാപ്പെയുടെ ആദ്യ ഗോൾ. ഇതോടെ ലോകകപ്പ് നോക്കൗട്ട്…

Read More

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കാർഷിക നിയമഭേദഗതിക്കെതിരായ കർഷക പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യു. കർഷകരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇന്ന് രംഗത്തിറങ്ങുന്നത്. കർഷകരെ ഇന്നലെ കേന്ദ്രസർക്കാർ ചർച്ചക്ക് ക്ഷണിച്ചിരുന്നു. സമയവും തീയതിയും കർഷകർക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നത്. കത്തിന് കർഷകസംഘടനകൾ ഇന്ന് മറുപടി നൽകും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു വാഗ്ദാനവുമില്ലാതെ ചർച്ചക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. ഗൗരവമില്ലാത്ത സമീപനമാണ് കേന്ദ്രത്തിന്റെ…

Read More