സ്വർണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

  സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളിയാണ് ആകാശ് തില്ലങ്കേരി. ഇന്ന് പുലർച്ചെയാണ് കണ്ണൂർ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടിൽ റെയ്ഡ്. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന….

Read More

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ,ഇടുക്കി ,പാലക്കാട്, മലപ്പുറം,വയനാട് ജില്ലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ മഴ മുന്നറിയില്ല. ശക്തമായ മഴയോടൊപ്പം മുപ്പത് മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കില്ല. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

Read More

ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഭേദമായി, ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്: ഗിന്നസ് പക്രു

കോവിഡ് ഭേദമായ വിവരം പങ്കുവച്ച് നടന്‍ ഗിന്നസ് പക്രു. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് പക്രു പങ്കുവച്ചിരിക്കുന്നത്. ‘ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത…

Read More

ഒറ്റ ദിവസം 4529 കൊവിഡ് മരണം; 24 മണിക്കൂറിനിടെ 2.67 ലക്ഷം പേർക്ക് കൂടി കൊവിഡ്‌

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3801 കേസുകൾ ഇന്ന് കൂടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,96,330 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് മരിച്ചത്. 3,39,851 പേർ രോഗമുക്തരാകുകയും ചെയ്തു നിലവിൽ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം…

Read More

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്ന് വൈകാതെ തീരുമാനിക്കും. ബസ് ചാര്‍ജ്ജ് സംബന്ധിച്ച പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിരക്ക് വര്‍ധന ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അസോസിയേഷന്‍ ആവശ്യപ്പെട്ട രൂപത്തില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ല. ചാര്‍ജ്ജ് വര്‍ധന എന്നു മുതലെന്ന് വൈകാതെ…

Read More

ഇന്ധനവില വർധനവിനെതിരെ വ്യാപാരികൾ രാജ്യവ്യാപക ബന്ദ് നടത്തുന്നു

ഇന്ധനവില വർധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പണിമുടക്ക്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ വ്യാപാരികൾ ധർണ നടത്തും അതേസമയം കേരളത്തിലെ സംഘടനകളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ട്രാൻസ്‌പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കും.

Read More

എക്‌സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു

ഇടുക്കി: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. കോഴിക്കടയുടെ മറവില്‍ ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നു. ഈ സംഭവമറിഞ്ഞാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ ബെന്നി കാല്‍വഴുതി ഡാമില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബെന്നിയുടെ മൃതദേഹം പുറത്തെടുത്തത്.  

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5.37 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ പുതിതായി 6.41 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53,716,907 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,798 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,308,425 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ​മു​ക്തി നേ​ടിയവരുടെ എണ്ണം 37,477,218 ആയി ഉയര്‍ന്നു. അമേരിക്കയില്‍ 1,10,61,491 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം രണ്ടര ലക്ഷത്തോട് അടുത്തു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം…

Read More

കീടനാശിനിപ്രയോഗം കുറയുന്നു; കേരളത്തിലെ പച്ചക്കറി സുരക്ഷിതം

തൃശ്ശൂർ:കീടനാശിനികളുടെ ഉപയോഗം കേരളത്തിൽ വർഷംതോറും കുറഞ്ഞുവരുകയാണെന്ന് കാർഷികവികസന-കാർഷികക്ഷേമ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. രാസ-ജൈവ കീടനാശിനികളുടെ ഉപയോഗത്തിൽ വൻ കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2020-ൽ ഉണ്ടായത്. നെല്ലിന് മാത്രമാണ് കീടനാശിനിപ്രയോഗം കൂടിയത്. മൂന്നുകൊല്ലത്തിനിടെ നെൽവയൽവിസ്‌തൃതി 1.7 ലക്ഷം ഹെക്ടറിൽനിന്ന് 2.23 ലക്ഷം ഹെക്ടറായി കൂടിയതിന് ആനുപാതികം മാത്രമാണിത്. 2020-ൽ കീടനാശിനിപ്രയോഗം ഏറ്റവുമധികം കുറഞ്ഞത് പച്ചക്കറിയിലാണ്. കീടനാശിനിപ്രയോഗം കുറയാനുള്ള കാരണങ്ങൾ * സ്വന്തം ഉപയോഗത്തിനുള്ള കാർഷികവൃത്തി കൂടി * കീടനാശിനിക്കെതിരേയുള്ള അവബോധം വർധിച്ചു * പ്രതിരോധശേഷി ഏറിയ നാടൻ ഇനങ്ങളുെട…

Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ച് SIT

ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ പേർ പ്രതികളാകും. ദ്വാരപാലക പാളി കേസിൽ 2 രണ്ട് പേർ കൂടി പ്രതികളാകും. കട്ടിളപ്പാളി കേസിൽ ഒരാൾ പ്രതിയാകും. കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ദ്വാരപാലക പാളികൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങുകയാണ് എസ്ഐടി. 12-ാം തീയതി സാമ്പിൾ ശേഖരിക്കും. മുംബൈയിലാണ് പരിശോധനയ്ക്ക് അയക്കുക. വി എസ് എസ് സിയുടെ റിപ്പോർട്ടിൽ അവ്യക്തത ഉള്ളതിനാലാണ് വീണ്ടും പരിശോധന. സ്വർണ്ണം പൊതിഞ്ഞ ചെമ്പു പാളികൾ മൊത്തത്തിൽ…

Read More