പിന്തുണ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തുടർപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിഷയത്തെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നൽകിയിട്ടുണ്ട്. യെമനിലെ മധ്യസ്ഥ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കണം. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക്‌ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. യെമനിൽ…

Read More

തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദൻ 62 വയസ്സ് ആണ് മരിച്ചത്.രാവിലെ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(43) അന്തരിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.

Read More

കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍

  തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. ഈ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. വയലില്‍ പണിയെടുക്കുകയായിരുന്നു കഡപ്പ. ഇതിനിടെയാണ് മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ ഒരു ബന്ധു കടപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ ആന്‍റിവെനം നല്‍കി. മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ കഡപ്പയോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ…

Read More

പാഠ്യപദ്ധതി തൊഴിലധിഷ്ടിതമായി പരിഷ്‌കരിക്കും; സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല: മന്ത്രി വി.ശിവൻകുട്ടി

ആലപ്പുഴ: സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള വിദഗ്ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ തുടരും. ഉച്ച വരെ നേരിട്ടുള്ള ക്ലാസ്, അതുകഴിഞ്ഞ് പഠനം ഓൺലൈൻ. കൂട്ടികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. 2013ലാണ് ഇതിനു മുൻപ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ സിലബസ്…

Read More

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഉയരാനാണ് സാധ്യത. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍…

Read More

വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.എടത്തന കോളനിവാസി കെ.സി ചന്ദ്രന്റെ ട്രൂനാറ്റ് ഫലമാണ് നെഗറ്റീവ് ആയത്.

Read More

‘ഞങ്ങള്‍ ഏറ്റവും സന്തുലിതമായ ടീം’: റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് കോഹ്‌ലി

2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്. ‘സത്യസന്ധമായി പറഞ്ഞാല്‍ 2016 മുതല്‍ ഏറ്റവും സന്തുലിതമായ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുള്ള…

Read More

വില ഇടിഞ്ഞതിന്റെ ഉത്സാഹം പോയിക്കിട്ടി; കല്ല്യാണക്കാലത്ത് വന്‍ സ്വര്‍ണക്കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ന് പവന് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 140 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1120 രൂപയായി. സ്വര്‍ണം പവന് 74320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവിലയിലുണ്ടായ വന്‍ കുതിപ്പാണ് സംസ്ഥാനത്തെയും സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. ഇന്നത്തെ സ്‌പോട്ട് സ്വര്‍ണവില ഔണ്‍സിന് 3363.01 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു….

Read More

ഹിമാചലില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും: ഒരു മരണം, പത്ത് പേരെ കാണാതായി; ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു

സിര്‍മോര്‍: കനത്തമഴയെ തുടര്‍ന്ന് ഹിമാചലില്‍ പ്രദേശിന്റെ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ . മഴക്കെടുതിയില്‍  ഒരാള്‍ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തു. ലാഹൗള്‍-സ്പിതി ജില്ലയിലെ ഉദയ്പുരിലാണ് അപകടം.ശക്തമായ മഴയില്‍ സിര്‍മൗറിലെ പവോണ്ട സാഹിബ് പ്രദേശവുമായി ഷിലായിയെ ബന്ധിപ്പിക്കുന്ന ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു. മലയിടിഞ്ഞ് ചണ്ഡീഗഢ്- മണാലി ദേശീയപാതയില്‍ ഗതാഗതവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലില്‍ ലാഹൗള്‍- സ്പിതി ജില്ലയിലെ ആറ് പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലാഹൗള്‍-സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തദ്ദേശവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 204 പേര്‍ ഗതാഗതം…

Read More