Headlines

തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറി? നിരവധി ട്രെയിനുകൾ റദ്ദാക്കി

തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടം നടന്നതിനു 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. ചരക്ക് ട്രെയിനിന്റെ പതിനെട്ട് ബോഗികളാണ് പാളം തെറ്റിയത്. പന്ത്രണ്ട് ബോഗികൾ കത്തി നശിച്ചു.12 ട്രെയിനുകൾ പൂർണമായും 13 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

അപകടത്തിൽ ആളപായമില്ല. പുക ഉയരുന്നതിനാൽ 2 കിലോമീറ്റർ ചുറ്റളവിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് തുടങ്ങി. ഇന്ന് പുലർച്ചെ 5.30യോടെയായിരുന്നു അപകടം. ഡീസൽ കയറ്റിവന്ന വാ​ഗണുകൾക്കാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയം ആയിട്ടുണ്ടെങ്കിലും പൂർണമായി അണച്ചിട്ടില്ല. മൂന്ന് ബോ​ഗികൾ പാളം തെറ്റിയതിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

ദക്ഷിണ റെയിൽവേയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ അടക്കം സേഫ്റ്റി ഓഫീസറടക്കം സംഭവ സ്ഥലത്തെത്തിയാണ് നിലവിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പരിശോധനക്കിടയിലാണ് ഇത്തരത്തിൽ ട്രെയിൻ പാളം തെറ്റാനുള്ള കാരണം കണ്ടെത്തുന്നതിനിടെയുള്ള അന്വേഷണത്തിനിടെയാണ് നൂറ് മീറ്റർ അകലെ പാളത്തിൽ വിള്ളലുകൾ കണ്ടെത്തിയത്. പലയിടത്തായി വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇത് ആരെങ്കിലും ഉണ്ടാക്കിയ വിള്ളൽ ആണ് എന്ന നിഗമനത്തിലാണ് പ്രാഥമിക ഘട്ടത്തിൽ റെയിൽവേ എത്തിയിരിക്കുന്നത്.

അനൗദ്യോഗികമായി ലഭിക്കുന്ന വിവരമനുസരിച്ച് അത് അട്ടിമറി സാധ്യത എന്നുള്ള സംശയത്തിൽ തന്നെയാണ് റെയിൽവേ. ‌റെയിൽവേയുടെ അന്വേഷണം രാവിലെ തന്നെ പ്രഖ്യാപിച്ചിരുന്നു. പതിനെട്ട് ബോഗികളാണ് ആ പാളം തെറ്റിയത്. പന്ത്രണ്ട് ബോഗികൾ കത്തി നശിച്ചു. ഈ റൂട്ടിൽ എന്തായാലും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ആ രാത്രിയാകും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.