കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷം; ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച് രജിസ്ട്രാർ
കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം തള്ളി ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച് രജിസ്ട്രാർ കെ എസ് അനിൽകുമാറും സംഘവും. ഡിജിറ്റൽ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്‌വെയർ സർവീസ് നൽകുന്ന കമ്പനിയും തള്ളി. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന നിർദേശവും സ്വകാര്യ സർവീസ് പ്രൊവൈഡർ അംഗീകരിച്ചില്ല. സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സർവകലാശാലയുമായി കരാർ ഇല്ലെന്നായിരുന്നു സോഫ്റ്റ്‌വെയർ…