രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത് യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് ജലീൽ നൽകിയ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന്…

Read More

പ്രഭാത വാർത്തകൾ

  🔳കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അവലോകന യോഗം നടത്തിയതിനു പിറകേ, ഇന്ന് സംസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം. രാവിലെ 11 നു ചേരുന്ന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്ന് ഓണ്‍ലൈന്‍ യോഗം നടത്തും. 🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊവിഡ് അവലോകന യോഗത്തിലാണ്…

Read More

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞു; 30 യാത്രക്കാർക്ക് പരുക്ക്

ഏറ്റൂമാനൂരിൽ എംസി റോഡിൽ അടിച്ചിറ ഭാഗത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 30ലേറെ യാത്രക്കാർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സംശയം. പരുക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.  

Read More

‘താജ് ഇന്ത്യൻ സംസ്കാരത്തിന്റെ സൗന്ദര്യത്തിന്റെ തെളിവ്’: താജ് മഹൽ സന്ദർശിച്ച് ട്രംപും മെലാനിയയും

അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും താജ് മഹൽ സന്ദർശിച്ചു. ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും ഇവരോടൊപ്പം താജ് മഹലിൽ എത്തി.“താജ് മഹൽ വിസ്മയം ജനിപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സൗന്ദര്യത്തിന് കാലാതീതമായ ഒരു തെളിവ്. ഇന്ത്യയ്ക്ക് നന്ദി.” ട്രംപ് താജ്മഹലിലെ സന്ദർശക പുസ്തകത്തിൽ കുറിച്ചു.

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികൾ പരിഗണിക്കെയാണ് പരാമർശം. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം…

Read More

രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സച്ചിൻ ക്യാമ്പിലെ 3 പേർ ക്യാബിനറ്റിലേക്ക്

രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് 3 പേർ ക്യാബിനറ്റ് പദവിയിലുണ്ടാകും. രണ്ട് പേർക്ക് സഹമന്ത്രി സ്ഥാനവും നൽകും. പുതിയ മന്ത്രിസഭയിൽ നാല് ദളിത് മന്ത്രിമാരുമുണ്ടാകും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരും. സച്ചിൻ ക്യാമ്പിലുള്ളവരെയും ബി എസ് പിയിൽ നിന്നെത്തിയ ചിലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാണ് പുനഃസംഘടന ഒരു വർഷത്തോളം…

Read More

കേരള വഖഫ് ബോർഡിന് കീഴിലെ നിയമനങ്ങൾ ഇനി പി.എസ്.സി നടത്തും

  കേരളത്തിൽ വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. ദേവസ്വം റിക്രൂട്ട്‌മെൻറ് പോലെ വഖഫ് റിക്രൂട്ട്‌മെൻറ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലെങ്കിൽ മുസ്‌ലിംകൾക്ക് അവസരം നഷ്ടമാകുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. എന്നാൽ ഇത് വഖഫ് മന്ത്രി തള്ളുകയായിരുന്നു. മുസ്‌ലിംകൾക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. വഖഫ് ബോർഡ് ആവശ്യപ്രകാരമാണ്…

Read More

നികത്താനാകാത്ത വിടവ്; മഹാ ഗായികയുടെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

  ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാകാത്ത വിടവ് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അവരുടെ ശബ്ദമാധുര്യം വരും തലമുറയെയും ആനന്ദിപ്പിക്കും. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്‌കറിന്റെ മരണം സ്ഥിരീകരിക്കുന്നത്. 92 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ലത മങ്കേഷ്‌കർ ജീവൻ നിലനിർത്തിയിരുന്നത്.

Read More

ഫസ്റ്റ് ബെല്ലടിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു; ഉത്സാഹം കുറയരുതെന്ന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി, പ്രതിസന്ധികളെ അവസരങ്ങളാക്കണമന്നും മുഖ്യമന്ത്രി

  പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരത്തെയും മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജെന്‍ പരിശോധന നടത്തിയത്.

Read More