അമേരിക്കന്‍ ബഹിരാകാശ സേനയുടെ പ്രത്യേക സംഘത്തെ ആദ്യമായി ഖത്തറില്‍ നിയോഗിച്ചു

ദോഹ: അമേരിക്കന്‍ ബഹിരാകാശ സേനയുടെ പ്രത്യേക സംഘത്തെ ആദ്യമായി ഖത്തറില്‍ നിയോഗിച്ചു. കഴിഞ്ഞ ദിവസം ദോഹയിലെ അല്‍ ഉദൈദ് സൈനിക ബേസിലാണ് ഇരുപതോളം അമേരിക്കന്‍ ബഹിരാകാശ സേന അംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. 1947 മുതല്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പ്രത്യേക ബഹിരാകാശ സേന ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്. നവംബറിലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങള്‍ സംരക്ഷിക്കുക എന്നതാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. സ്പേസ് സൈനികരെ കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അവര്‍ സര്‍ക്കാരിന്…

Read More

ഒരു സിനിമ സംവിധാനം ചെയ്യണം എന്നിട്ടേ വിവാഹം ഉണ്ടാകൂ: അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകർക്ക്  പ്രിയങ്കരനായ  താരമാണ് അരിസ്‌റ്റോ സുരേഷ്. പിന്നീട്  ബോസിന്റെ ആദ്യ സീസണിൽ പങ്കെടുത്തതോടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലും അദ്ദേഹം ശ്രദ്ധ നേടി. ഇപ്പോഴിതാ  സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ  വിവാഹ വാർത്തകളോട്  പ്രതികരിക്കുകയാണ് താരം. തന്നെയും സുഹൃത്തിനെയും ചേർത്തുവച്ച വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ കാണാൻ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലർ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ…

Read More

സംസ്ഥാന ബജറ്റ്: ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ഇത്തവണ ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം 3 മണിക്കൂറും 20 മിനിറ്റുമാണ് നീണ്ടത്. വെള്ളിയാഴ്ച്ച നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം. 1.അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി രൂപ; പ്രഫഷണല്‍ നാടകമേഖലയ്ക്ക് 2 കോടി. 2.വീട്ടമ്മമാര്‍ക്ക് ഗൃഹജോലികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് കെഎസ്എഫ്ഇയില്‍ നിന്ന് വായ്പ ലഭിക്കും. 3.ഏപ്രിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്…

Read More

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു

  തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സര്‍വീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അഴിമതിക്കെതിരായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന്…

Read More

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തുക. തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും.അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വാദം കേൾക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ…

Read More

വി എസിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മകൻ അരുൺകുമാർ. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അരുൺകുമാർ അറിയിച്ചു അതേസമയം വി എസിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരാണ് വി എസിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20ാം തീയതിയാണ് വി എസിനെ കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വി എസ്‌  

Read More

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേരള കർണാടക അതിർത്തിയിലെ കമ്പനി നദിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇന്ന് 2 മണിയോടെ യാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.തുടർന്ന് പുൽപ്പള്ളി പോലിസിൻ്റെയും ബത്തേരി ഫയർഫോഴ സിൻ്റെയും നേത്യത്യത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ് മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ ടി പി സി ആർ…

Read More

തിരുവനന്തപുരത്ത് ലഹരിവേട്ട; രണ്ട് ഡോക്ടേഴ്സ് ഉൾപ്പടെ 7 പേർ പിടിയിൽ

തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ആറ്റിങ്ങൽ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്.നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ (34)- ഡോക്ടർ, പാലോട് സ്വദേശിനി…

Read More

കൊവിഡ്: കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. 2020 ജൂലൈ 25 രാത്രി 12 മണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നതിനാലാണ് നിരോധനാജ്ഞഏർപ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടർ ഡി സജിത് ബാബു അറിയിച്ചു കാസർകോട് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചിരുന്നു. പടന്നക്കാട് സ്വദേശി…

Read More

സിപിഎം നേതാവ് പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാകും

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നേതാവ് പി സതീദേവി എത്തുമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. നിലവിൽ ഈ പദവി ഒഴിഞ്ഞു കിടക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം പാർട്ടി സതീദേവിയെ അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതിയോടുകൂടിയാകും പ്രഖ്യാപനമുണ്ടാകുക.

Read More