സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം….

Read More

‘തുടർഭരണം ഉറപ്പ്: ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല’; ടി പി രാമകൃഷ്ണൻ

തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള ശ്രമം യുഡിഎഫ് നടത്തി. എൽഡിഎഫിന് വോട്ട് ചെയുന്ന മുസ്ലീം ജനതയെ മാറ്റാൻ കഴിഞ്ഞില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്. ഇത് പ്രകടമാണ്. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സമാനകൾ ഇല്ലാത്ത നേട്ടങ്ങൾ ജനം അനുഭവിച്ചിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളാണ് എൽഡിഎഫ് ഭരണത്തിന് അനുകൂല നിലപാട്…

Read More

സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലാർട്ട്

  തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലാർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശൂർ പീച്ചി എന്നിവിടങ്ങളിലും റെഡ് അലാർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇടുക്കിയിലെ പൊൻമുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലാർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലാർട്ടും പ്രഖ്യാപിച്ചു….

Read More

അമേരിക്കയിൽ മലയാളി എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു

  അമേരിക്കയിൽ മലയാളി എൻജിനീയറും മൂന്ന് വയസുകാരനായ മകനും കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ പുരയ്ക്കൽ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അപ്പോളോ ബീച്ചിലാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായും സൂചനയുണ്ട്. ഐടി എഞ്ചിനീയറായ ജാനേഷ് കുടുംബസമേതം ഫ്ളോറിഡയിലെ ടാംപയിലാണ് താമസം. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള ഒരു മകൻ കൂടിയുണ്ട്.

Read More

പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഇടുക്കി പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിയിൽ നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിഥുൻ എന്നയാളുടെ കാറാണ് തീപിടിച്ചത് വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് മിഥുൻ നിർത്തി പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് രേഖകളും ബാഗും പുറത്തെടുത്തു. ഹൈവേ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

Read More

കുട്ടികളെ സ്‌കൂളിലയക്കാന്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിച്ചാല്‍ മതി. ഇത് സ്‌കൂളിലെ അച്ചടക്കത്തിന്റെയും ക്രമീകരണത്തിന്റെയും ഭാഗമായി മാറിയാല്‍ ആശങ്കയൊന്നുമില്ലാതെ സ്‌കൂളില്‍ എത്തിയുള്ള പഠനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളില്‍ കൊവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവും കൂടുതലായിരിക്കും. ഒന്നര വര്‍ഷത്തിനിടയില്‍ മുടങ്ങിയിട്ടുള്ള പ്രതിരോധ വാക്സിനുകള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് നല്‍കണം. ഓരോ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രത്യേകം ഇളവുകള്‍ നല്‍കി സ്‌കൂള്‍ ടോയ്ലറ്റ് ഉപയോഗിക്കണം….

Read More

കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; ആദ്യ പരിശോധന നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാല്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യാം ഐസിഎംആറും ലോകാരോഗ്യ സംഘടനയും പ്രോട്ടോക്കോളില്‍ നേരത്തെ തന്നെ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനം ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താനാണ് തീരുമാനം കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ പല വിഭാഗങ്ങളായി തിരിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും…

Read More

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

  സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29 ന് ഹാജരാവാൻ നിർദേശം. രണ്ടാം തവണയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഈ മാസം 17ന് ഇ ഡി വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന നടത്തിയിരുന്നു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.     ചോദ്യം ചെയ്യലിന് എത്തുമെന്ന് വീണ അറിയിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ…

Read More

ക്വാറൻറൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ച് പൂന്തുറയിൽ്ജനങ്ങളുടെ പ്രതിഷേധം

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു. പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപപ്രദേശങ്ങളിൽ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരിൽ എഴുതി ചേർക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂന്തുറ നിവാസികൾ സംഘടിച്ചെത്തിയത്. കൊവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയിൽ സൂപ്പർ…

Read More