Headlines

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ

  ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ പെൻഷന് 1400 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. 48 ലക്ഷത്തിലധികം പേർക്ക് പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി ബോർഡുകളിലെ ആറര ലക്ഷത്തിലധികം പേർക്കായി 207 കോടി രൂപയും വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി വിതരണം…

Read More

ഓൺലൈൻ മദ്യ വിൽപ്പന; ബെവ്‌കോയുടെ ശിപാർശ തള്ളാതെ സർക്കാർ

സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനക്കായി ബെവ്‌കോ സമർപ്പിച്ച പ്രൊപ്പോസൽ പൂർണമായി തള്ളാതെ സർക്കാർ. നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. എന്നാൽ ബെവ്‌കോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ ചർച്ച ചെയ്യും. സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ആപ്ലിക്കേഷനിൽ പണം നൽകി ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്‌കോ ആലോചന മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാർകോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയുന്ന…

Read More

കോവിഡ് കാലത്ത് സുരക്ഷിത യാത്ര: കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് സുൽത്താൻ ബത്തേരിയിൽ തുടക്കം

കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അധിക സമയം ജോലിയില്‍ ഏര്‍പെടുന്നുണ്ടെന്നും അവര്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന ഇത്തരം സംവിധാനങ്ങള്‍ ഏറെ സഹായകരമാണെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നാളെ…

Read More

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെ മയക്കുമരുന്ന് കേസിലും ബിനീഷ് പ്രതിയാകുകയാണ്. ഓഗസ്റ്റിൽ എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന്റെ അറസ്റ്റ് ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകും. ബിനീഷും അനൂപും ലഹരി മരുന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂർ ആലപ്പുഴ ജില്ലകൾ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന , മിമിക്രി, നാടോടി നൃത്തം തുടങ്ങി ജനപ്രിയ ഇനങ്ങൾ ഇന്ന് വേദിയിലെത്തും. ഇന്നലെ ചില മത്സരങ്ങൾ ഏറെ വൈകിയും തുടർന്നിരുന്നു.തൃശൂരിൽ പകൽ മുഴുവൻ കത്തുന്ന വെയിലാണെണെങ്കിലും കാണികൾക്ക് കുറവില്ല. മത്സരങ്ങൾ കാണാൻ രാത്രി വൈകിയും കാണികൾ കലോത്സവനഗരിയിലേക്ക് ഒഴുകി എത്തി. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ…

Read More

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണോ; വിശദീകരണവുമായി ഗൂഗിൾ

“ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണം”, പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.   ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ് ഈടാക്കുകയെന്നും ഗൂഗിൾ അറിയിച്ചു.   ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ചാർജുകൾ അമേരിക്കയിൽ മാത്രം…

Read More

ദിവസവും എത്ര ​​ഗ്ലാസ് വെള്ളം കുടിക്കണം…?

ധാരാളം വെള്ളം കുടിക്കുന്നത് ഹൃദയസ്തംഭനം തടയാൻ സഹായിക്കുമെന്ന് പഠനം. പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 15 ​ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ​ഗ്ലാസ് വെള്ളവും കുടിക്കേണ്ടത് പ്രധാനമാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയത്തിലെ മാറ്റങ്ങൾ മന്ദഗതിയിലാക്കാനോ തടയാനോ കഴിയുമെന്നും നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ(NIH) ഗവേഷകയായ നതാലിയ ദിമിത്രീവ പറഞ്ഞു. യൂറോപ്യൻ…

Read More

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ച. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊലമാവ് കോകില, ബിഗിൽ, കൈദി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുൺ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റർ ആണ് അരുൺ ഒടുവിൽ അഭിനയിച്ച ചിത്രം. അവഞ്ചേഴ്സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര പ്രധാനവേഷത്തിലെത്തിയ കോ്‌ലമാവ് കോകിലയിലൂടെയാണ് അരുൺ…

Read More