ആർ എസ് എസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം ഇന്ന്; കനത്ത ജാഗ്രതയിൽ പോലീസ്

  ബിജെപി നേതാവ് രഞ്ജിത്ത് വധത്തിൽ ആർ എസ് എസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം നടത്താനിരിക്കെ കനത്ത ജാഗ്രതയിൽ പോലീസ്. മതഭീകരതക്കെതിരെ എന്ന മുദ്രവാക്യവുമായാണ് ആർ എസ് എസിന്റെ പ്രതിഷേധ പ്രകടനം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വലിയ കലാപത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നത് ഓരോ സ്‌റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ അടക്കം നിരീക്ഷിക്കാൻ സ്റ്റേഷൻ ഓഫീസർമാർക്ക്…

Read More

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേര്‍ത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍…

Read More

അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍

  കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജനറേറ്റീവ് മെഡിസിനും വിട്ടുമാറാത്ത രോഗങ്ങളും കൂടാതെ, അവയവങ്ങളുടെ നഷ്ടം, റിഹാബിലിറ്റേറ്റീവ് മെഡിസിന്‍, മാനസികാരോഗ്യത്തില്‍ കോവിഡ് 19 മഹാമാരിയുടെ പ്രഭാവം എന്നിവ ഉള്‍പ്പെടെ ആഗോള ആരോഗ്യരംഗത്ത് കേന്ദ്രീകരിക്കുന്ന ടിഎല്‍ഐ പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും വ്യാപ്തിയും സാധ്യതകളും വിപുലീകരിക്കാന്‍, അലീഷാ മൂപ്പന്റെ…

Read More

Bulgari Hotel Hiring Staff In Dubai

Bulgari Hotel Dubai Careers In Dubai For Hotel Careers Try not to miss this unfathomable offer reported for Bulgari Hotel Dubai Careers. Numerous requests for employment are being declared by Bulgari Hotels and Resorts known as a Super Luxury Hotel Apartment situated in the city of heart called Dubai. Urgently looking shrewd, youthful, dynamic, type…

Read More

സംസ്ഥാനത്തെ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും

കേരളത്തില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ 4 ആഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച‌ സാഹചര്യത്തില്‍ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി നിര്‍ദ്ദേശിച്ച‌ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നല്‍കിയ ഉത്തരവ് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് അനധികൃത ഫ്‌ളാറ്റുകള്‍ എല്ലാം പൊളിക്കേണ്ടി വരുമെന്ന വിലയിരുത്തല്‍ . മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ…

Read More

സ്വപ്‌നയ്ക്കു നെഞ്ചുവേദന; ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയെന്ന് അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞദിവസം പുലര്‍ച്ചെയാണു അവര്‍ക്ക് നെഞ്ചു വേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയില്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‌നയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍…

Read More

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ; സംസ്ഥാനത്തിന് കത്തയച്ചു

  മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇതുചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് നടപടി. കേന്ദ്ര ജല ജോയന്റ് സെക്രട്ടറിയാണ് കത്തയച്ചത്. എർത്ത് ഡാമും ശക്തിപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്താനും കേന്ദ്രം നിർദേശിക്കുന്നു. നേരത്തെ കേരളം മരവിപ്പിച്ച വിവാദ ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറയുന്നത്. ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നതായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. ബേബി…

Read More

അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ അവധി

വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത….

Read More

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും; കേന്ദ്രസർക്കാർ തീരുമാനം ഇന്നറിയാം

പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടികൾ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോയെന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്‌കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഇന്നലെ രാജ്യസഭ 7 ബില്ലുകളും ലോക്‌സഭ തൊഴിൽ, നിയമഭേദഗതികളും പാസാക്കിയിരുന്നു. വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി രാജ്യസഭ ഇന്ന് പാസാക്കും. അതിനിടെ രാജ്യസഭയിൽ നടന്ന ബഹളത്തിൽ അമർഷം അറിയിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ രാഷ്ട്രപതിക്ക് കത്തെഴുതി.

Read More

വയനാട് ജില്ലയില്‍ 566 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77

  വയനാട് ജില്ലയില്‍ ഇന്ന് (30.09.21) 566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 574 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 566 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116930 ആയി. 111071 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4848 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4048 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More