Headlines

അതിവേഗം പടരുന്ന കോവിഡ് വൈറസ്; ഇസ്രായേൽ ഉൾപ്പെടെയുളള വിവിധ രാജ്യങ്ങളിൽ സ്ഥീരീകരിച്ചു, ഇന്ത്യയിൽ ബാധിച്ചത് 22പേരിൽ

അതിവേഗം പടരുന്ന  കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. വടക്കൻ അയർലൻഡിലും ഇസ്രായേലിലുമാണ് പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെയാണ് വടക്കൻ അയർലൻഡിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇസ്രയേലിൽ നാലു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ ബ്രിട്ടനിൽ നിന്ന് എത്തിയവരാണ്. അതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തിയ രണ്ടുപേരിൽ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചതാണ് ഈ വൈറസെന്നാണ് സൂചന. കൂടുതൽ വ്യാപനശേഷിയുളള വൈറസിന്റെ പുതിയ…

Read More

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്റെ മൃതദേഹം ഖബറടക്കി

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. മയ്യത്ത് നമസ്‌കാരം ഇതിന് മുമ്പായി നടന്നു ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. കടുത്ത ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ചാത്തമംഗലം പഞ്ചായത്തിലെ നാല്…

Read More

‘വിഡി സതീശൻ പേടിക്കണം: വിദേശത്ത് പോയി എത്ര പണം പിരിച്ചു? എത്ര വീട് വെച്ചു നൽകി?’ ചോദ്യങ്ങളുമായി വികെ സനോജ്

പുനർജനി പദ്ധതിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. വി ഡി സതീശൻ വിദേശത്ത് പോയി എത്ര പണം പിരിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചോദിച്ചു. വീടിൻ്റെ പേരും വിശദാംശങ്ങളും പുറത്ത് വിടണമെന്നും വി കെ സനോജ് പറഞ്ഞു. 209 വീടുകൾ കൈമാറിയെന്നാണ് വിഡി സതീശൻ പറഞ്ഞത്. ആ വീടുകളുടെ വിവരങ്ങൾ പുറത്തുവിടണമെന്നാണ് വികെ സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്. പിരിച്ചെടുത്ത പണം ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടുവെന്നും ഏത് വർഷത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കൊവിഡ്, 88 മരണം; 13,614 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ബഫർ സോൺ കടുവാ സങ്കേതം : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും മുഖ്യമന്തിക്കും കത്തയച്ചു

തോണിച്ചാൽ :ജനവാസ കേന്ദ്രങ്ങളെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വയനാട് വന്യജീവിസങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള കേരള വനംവകുപ്പ് റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു തോണിച്ചാൽ ജനസംരക്ഷണസമിതി കത്തയച്ചു.കാടും നാടും കൃത്യമായി വേർതിരിക്കണം,വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വനത്തിനുള്ളിൽ തന്നെ ആയിരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമെയിൽ, പോസ്റ്റ് കാർഡ്, ഇൻലൻഡ് മുഖേന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും മുഖ്യമന്തിയേയും വനംവകുപ്പ് മാന്തിയെയും അഭിപ്രായം അറിയിച്ചത്. ജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഈ നീക്കങ്ങൾക്കെതിരെ…

Read More

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവമുള്ളതാണെന്നും ഇതുകാരണം ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ, പരാതി അടിസ്ഥാന രഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കഴിഞ്ഞ ദിവസം കേസിൽ വാദം പൂർത്തിയായിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ…

Read More

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെംഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ഐടി…

Read More

ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയത്തിലേക്കു ആദ്യ ചുവട് വച്ചിരുന്നു. ജാണ്‍ റോയിയുടെ (48) വെടിക്കെട്ട്…

Read More

അരുണാചലിലെ കടന്നുകയറ്റം; നിർമാണം തങ്ങളുടെ പ്രദേശത്തെന്ന് ചൈന

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അധീനതയിലുള്ള സ്ഥലം കയ്യേറി ഗ്രാമം നിർമിച്ചതായുള്ള വാർത്ത നിഷേധിച്ച് ചൈന. തങ്ങളുടെ അധീനതയുള്ള പ്രദേശത്താണ് നിർമാണം നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇത് തങ്ങളുടെ പരമാധികാരത്തിന്റെ കാര്യമാണെന്നും വിദേശകാര്യ വക്താവ് ഹ്വാ ചൂൻയാംഗ് പറഞ്ഞു അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാൽ രാജ്യത്തിന്റെ അഭിവാജ്യഘടകമായാണ് അരുണാചലിനെ ഇന്ത്യ കാണുന്നത്. ഇന്ത്യയുടെ ഭാഗത്ത് നാലര കിലോമീറ്ററിൽ 101 വീടുകൾ സഹിതമാണ് ചൈന ഗ്രാമം നിർമിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു….

Read More

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും. പവന്‍ കല്യാണ്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട്…

Read More