Headlines

ഒറ്റ ദിവസം 4529 കൊവിഡ് മരണം; 24 മണിക്കൂറിനിടെ 2.67 ലക്ഷം പേർക്ക് കൂടി കൊവിഡ്‌

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3801 കേസുകൾ ഇന്ന് കൂടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,96,330 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് മരിച്ചത്. 3,39,851 പേർ രോഗമുക്തരാകുകയും ചെയ്തു നിലവിൽ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം…

Read More

മുളകുപൊടി എറിഞ്ഞ് കവർച്ച; ആറ്റിങ്ങലിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണ്ണക്കടയുടമയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സ്വർണ്ണ പണയം വെക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ യുവാവിനെ പ്രതികൾ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവാവിൻ്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച് കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ…

Read More

നാളെയും മറ്റന്നാളും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം

  നാളെയും മറ്റന്നാളും ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍.ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല. അതേസമയം മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകക്ക് ഇന്ന് തുറക്കാന്‍ അനുമതിയുണ്ട്. അറ്റകുറ്റപണികള്‍ ചെയ്യുന്ന കടകള്‍ക്കും ഇന്ന് തുറക്കാം. നാളെയും മറ്റന്നാളും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ പോലീസിനെ അറിയിച്ച് ഇതിനുള്ള അനുമതി വാങ്ങണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും. 12,…

Read More

ഇടുക്കിയിൽ ശക്തമായ മഴ; മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടർ ഉയർത്തും; കല്ലാർ ഡാം തുറന്നു

ഇടുക്കി ജില്ലയിൽ ശക്തമായ മഴ. പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ജലനിരപ്പ് 137 അടിയിൽ എത്തിയതോടെ മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ രാവിലെ എട്ട് മണിക്ക് ഉയർത്തും. കുമളിയിൽ തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.വണ്ടിപ്പെരിയാർ കക്കി കവലയിലും വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് വരെ ഇടുക്കിയില്‍ ശക്തമായ മഴയാണ് പെയ്തത്. നിലവില്‍ മഴയ്ക്ക് ശമനമുണ്ട്. തൂക്കുപാലം, നെടുങ്കണ്ടം,…

Read More

കണ്ണീരിൽ കുതിർന്ന പുതുവർഷം: തൃശ്ശൂരും കണ്ണൂരിലും നടന്ന വാഹനാപകടങ്ങളിൽ നാല് മരണം

  സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം. തൃശ്ശൂർ പെരിഞ്ഞനത്ത് പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. മതിലകം സ്വദേശി അൻസിൽ(22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ(22) എന്നിവരാണ് മരിച്ചത്. പുതുവർഷ പുലർച്ചെയാണ് അപകടമുണ്ടായത് കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളത്ത് വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. വൈറ്റില സ്വദേശി…

Read More

കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും. സ്മാര്‍ട് സിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെയുളള സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ സ്വപ്ന സുരേഷ് അടക്കമുളള സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികള്‍ ഇടപെട്ടതിനെക്കുറിച്ചാണ് ശിവശങ്കറോട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ചോദിച്ചത്. ഇതിനിടെ…

Read More

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ്: ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കൈവശംവെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിന് തിരിച്ചടി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2015ല്‍ ആനക്കൊമ്പുകള്‍ ഡിക്‌ളയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പിന്റെ…

Read More

‘മാധ്യമങ്ങളോട് പ്രതികരണം വേണ്ട’; പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം

പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ…

Read More

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 400 രൂപയുടെ കുറവ്

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയിലേക്ക് എത്തി. അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില കുറയുന്നത് ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1791.36 ഡോളറിലേക്ക് താഴ്ന്നു. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,772 രൂപയായി.

Read More

വിമാനം വൈകി, ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി; ഐപിഎൽ ഫൈനലിനു തലേന്ന് യാത്ര ചെയ്യേണ്ടി വന്ന ആദ്യ ടീം

  അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിന് ഇറങ്ങും മുൻപേ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി. വടക്കേ ഇന്ത്യയിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ന്യൂ ചണ്ഡീഗഢിൽ നിന്നുള്ള വിമാന സർവീസുകൾ വൈകിയതോടെ ശനിയാഴ്ച രാത്രി വൈകിയാണ് ഗുജറാത്ത് ടീമിന് അഹമ്മദാബാദിൽ എത്താനായത്. ഇതോടെ ഫൈനലിന് മുന്നോടിയായി ടീമിന് ഒരുങ്ങാന്‍ 24 മണിക്കൂറില്‍ താഴെ സമയം മാത്രമേ ലഭിക്കൂ.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാര്‍ട്ടേഡ് വിമാനത്തിലാണ് എലിമിനേറ്റർ മത്സരം നടന്ന ന്യൂ ചണ്ഡീഗഡില്‍ നിന്നു ഗുജറാത്ത് ടീമിന്‍റെ യാത്ര ക്രമീകരിച്ചിരുന്നത്. പക്ഷേ…

Read More