Headlines

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നൽകാൻ ഒരുങ്ങി സർക്കാർ. ഓണത്തിന് മുമ്പ് തുക നൽകാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം നൽകി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ്‌…

Read More

കോവിഡ് വാക്‌സിന്റെ പ്രാ​ഥ​മി​ക ഫ​ലം സു​ര​ക്ഷി​തം; ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണം സെ​പ്റ്റം​ബ​റി​ൽ നടക്കും

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ്-19 വാ​ക്‌​സി​നാ​യ കോ​വാ​ക്സി​ന്‍റെ മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം സു​ര​ക്ഷി​ത​മെ​ന്ന് റി​പ്പോ​ർ​ട്ട്. മ​നു​ഷ്യ​രി​ലെ ഒ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​രി​ലും വി​പ​രീ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് റോ​ത്ത​ക്ക് പി​ജി​ഐ​യി​ലെ പ​രീ​ക്ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ സ​വി​ത വെ​ർ​മ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ​യും പു​നെ​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക് കോ​വാ​ക്‌​സി​ന്‍ ത​യാ​റാ​ക്കി​യ​ത്. രാ​ജ്യ​ത്തെ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി…

Read More

‘ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം’; കോട്ടയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്

കോട്ടയം കുമരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രമ്യ മോഹനൻ എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നാലുവർഷമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകി. ഭർത്താവ് ജയൻ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെത്തിക്കഴിഞ്ഞാൽ ക്രൂരമായി മർദിക്കുന്ന സ്വഭാവമാണ് ജയനുള്ളതെന്ന് ഭാര്യ പറയുന്നു. നേരത്തെ വിദേശത്തായിരുന്നു രണ്ടു പേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ സ്വഭാവത്തിൽ മാറ്റം വരുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് രമ്യ പറയുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസാണ്…

Read More

ബിജെപി കോർ കമ്മിറ്റിയിലും മുൻ അധ്യക്ഷന്മാരെ ഒഴിവാക്കി; രാജീവ് ചന്ദ്രശേഖരനെതിരെ ആഞ്ഞടിച്ച് സി കൃഷ്ണകുമാറും പി സുധീറും

സംസ്ഥാന നേതൃയോഗത്തിന് പിന്നാലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിലും മുൻ അധ്യക്ഷന്മാരെ ഒഴിവാക്കി. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ജനറൽ സെക്രട്ടറിമാരായ സി കൃഷ്ണകുമാറും, പി സുധീറും രംഗത്തെത്തി. പാർട്ടിയിൽ മുതലാളിത്ത വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം. കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്തെന്നും ചോദ്യമുയർന്നു.മുതലാളിത്ത വ്യവസ്ഥ അംഗീകരിക്കാൻ ആവില്ല. ബിജെപി കമ്പനിയല്ല. ബലിദാനികളുടെ രക്തത്തിൽ വളർന്ന പാർട്ടിയാണെന്നും ഒരു സുപ്രഭാതത്തിൽ ഒരു മുതലാളി വന്ന് ഭരിക്കാമെന്ന് കരുതേണ്ടെന്നും നേതാക്കൾ പ്രതികരിച്ചു….

Read More

ആഗോള അയ്യപ്പ സംഗമം; പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരം പ്രതിനിധികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടിക്കാഴ്ച നടത്തും. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കാത്തതാണ് പന്തളം കൊട്ടാരത്തിന്റെ അതൃപ്തിക്ക് പിന്നിൽ. രാവിലെ എട്ടുമണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡ് അംഗങ്ങളും പന്തളത്ത് എത്തും. എസ്എൻഡിപിയും എൻഎസ്എസും അയ്യപ്പ സംഗമത്തെ പിന്തുണച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയും കോൺഗ്രസും. ഈ മാസം 20നാണ്…

Read More

സ്വർണവിലയിൽ ഇന്നും കുറവ്; പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് ബുധനാഴ്ച 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,800 രൂപയിലെത്തി. ഗ്രാമിന് 4475 രൂപയായി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സ്വർണവിലയിൽ 6200 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് സ്വർണവില ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയായ 42,000ത്തിൽ എത്തിയിരുന്നു. 2020 നവംബർ 30ന് 35,760 രൂപയിലെത്തുകയും ചെയ്തു. പിന്നീട് പടിപടിയായി ഉയർന്നതിന് ശേഷമാണ് വീണ്ടും 35,800 രൂപയിലെത്തിയത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1844.48 ഡോളറായി. ദേശീയ…

Read More

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും. പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ചു കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തുടർ അന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം.

Read More

ന്യൂയര്‍ അടിച്ച് പൊളിക്കാന്‍ കൈയില്‍ വന്നോ കോടി? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഇടുക്കിയില്‍ ഷാജി പി എ എന്ന ഏജന്റ് വിറ്റ BH 559235 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയത് കോഴിക്കോട് മുഹമ്മദ് ഷാഹില്‍ പി എം എന്ന ഏജന്റ് വിറ്റ BG 798832 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കട്ടപ്പനയില്‍ അശോക് കുമാര്‍…

Read More

പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട യുവാവ് അറസ്റ്റിൽ

  പോലീസുകാരുടെ മക്കളെ വാഹനമിടിപ്പിച്ച് കൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റ് ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് പയിമ്പ്ര ഗോവിന്ദപുരയിൽ പ്രജിലേഷാണ്(34) അറസ്റ്റിലായത്. പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കൾ പുറത്തിറങ്ങുമ്പോൾ വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു ഇയാളുടെ കമന്റ് സമൂഹ മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതും ഇയാളെ പിടികൂടിയതും

Read More