അതിവേഗപാതയിൽ അതിവേഗ നടപടി; ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു

  അതിവേഗപാതയിൽ അതിവേഗ നടപടിയുമായി സർക്കാർ. അതിവേഗ റെയിൽപ്പാത പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കീഴിൽ 11 തഹസിൽദാർമാർ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. അതേസമയം പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു….

Read More

‘സത്യം പറയുന്ന ഉദ്യോഗസ്ഥരെ പിണറായി വേട്ടയാടും, എട്ടുമാസം കഴിഞ്ഞ് ഇവിടെയെല്ലാം നേരെയാക്കാൻ ആൺകുട്ടികൾ വരും’; കെ സി വേണുഗോപാൽ

സർക്കാർ ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണം സ്വകാര്യ ലോബികളെന്ന് കെ സി വേണുഗോപാൽ. ആരോഗ്യവകുപ്പിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഹാരിസ് ഹസൻ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രതീകം. പ്രശ്നങ്ങൾ പുറത്ത് പറയാൻ സർക്കാർ ജീവനക്കാർക്ക്‌ പേടി. സത്യം പറയുന്ന ഉദ്യോഗസ്ഥരെ പിണറായി വിജയൻ വേട്ടയാടും. അക്കാര്യത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പഠിക്കുന്നുവെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. ഇക്കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല. പിണറായി വിജയൻ പ്രതിക്കൂട്ടിലാണ്. എട്ടുമാസം കഴിഞ്ഞ് ഇവിടെയെല്ലാം നേരെയാക്കാൻ…

Read More

നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 മുതൽ; സംസ്ഥാന ബജറ്റ് മാർച്ച് 11ന്

  നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുന്നത് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം സഭ താത്കാലികമായി പിരിയും പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി വീണ്ടും സമ്മേളിക്കും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11ന് ബജറ്റ് അവതരിപ്പിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സഭാ സമ്മേളന…

Read More

ഫഹദ് ഫാസിൽ-നസ്‌റിയ താര ദമ്പതികൾക്ക് യുഎഇയുടെ ഗോൾഡൻ വിസ

  താര ദമ്പതികളായ ഫഹദ് ഫാസിലിനും, നസ്‌റിയ നാസിമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത് ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നാസിമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി.

Read More

ആ​​ഫ്രി​​ക്ക​​യി​​ലെ സി​​​യ​​​റാലി​​​യോ​​​ണി​​​ൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് 92 മരണം

ഫ്രീ​​​ടൗ​​​ൺ: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സി​​​യ​​​റാ ലി​​​യോ​​​ണി​​​ൽ എ​​​ണ്ണ ടാ​​​ങ്ക​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് കു​​​റ​​​ഞ്ഞ​​​ത് 92 പേ​​​ർ മ​​​രി​​​ച്ചു. നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബ​​​സു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച ടാ​​​ങ്ക​​​റി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ചോ​​​ർ​​​ത്തി​​യെ​​ടു​​ക്കാ​​നാ​​യി ജ​​ന​​ങ്ങ​​ൾ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​പ്പോ​​​ഴാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഫ്രീ​​​ടൗ​​​ണി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള വെ​​​ല്ലിം​​​ഗ്ട​​​ണി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. അ​​​ത്യു​​​ഗ്ര​​​ൻ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക​​ത്തിന​​​ശി​​​ച്ചു. ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

Read More

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എടക്കല്‍ മോഹനനെ 6 നെതിരെ 7 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.അസൈനാര്‍ പരാജയപ്പെടുത്തിയത്.  

Read More

ഇടുക്കി പരുന്തുംപാറയിൽ മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

  ഇടുക്കിയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരാണ് പിടിയിലായത്. കുമളിയിലെ ഹോട്ടലിൽ മുറിയെടുത്ത ഇവരെ പരുന്തുംപാറയിൽ വെച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുത്തതോടെ റൂമിലും നിരോധിത ലഹരി മരുന്ന് ഉള്ളതായി ഇവർ അറിയിച്ചു. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.

Read More

കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയെടുത്തു

  മുതിർന്ന നേതാക്കളെ സാക്ഷി നിർത്തി കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയെടുത്തു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിന് സാക്ഷിയാകാൻ നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. എഐസിസി അംഗങ്ങളും ചടങ്ങിനെത്തി. കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയാണ് കെ സുധാകരൻ ഇന്ദിരാഭവനിലെത്തിയത്. സേവാദൾ വളൻഡിയർമാർ സുധാകരന് ഗാർഡ് ഓഫ് ഓണർ നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സുധാകരനെ സ്വീകരിച്ചു മുൻ പ്രതിപക്ഷ നേതാവ്…

Read More

കുറ്റിപ്പുറത്ത് അമ്മയും കുട്ടിയും തീ കൊളുത്തി മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് സ്ത്രീയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവതിയും ആറ് വയസ്സുകാരൻ മകനും കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരത്ത് യുവതി ആറ് വയസ്സുള്ള മകനുമൊത്ത് കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം ഭർത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷമാണ് ബിന്ദു മകനുമൊത്ത് കിണറ്റിൽ ചാടിയത്. ബിന്ദുവിന്റെ രണ്ടാം വിവാഹമാണിത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിൽ. പരുക്കേറ്റ രജിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More