സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674 തൃശൂര്‍ 630 എറണാകുളം 578 കോട്ടയം 538 മലപ്പുറം 485 കൊല്ലം 441 പത്തനംതിട്ട 404 പാലക്കാട് 365 ആലപ്പുഴ 324 തിരുവനന്തപുരം 309 കണ്ണൂര്‍ 298 വയനാട് 219 ഇടുക്കി 113 കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

പിഎം ശ്രീ: ഫണ്ടിനായി നയം മാറ്റാൻ കേരളം; വിദ്യാഭ്യാസ വകുപ്പിനും സിപിഐക്കും ഇടയിൽ ഭിന്നത

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുമ്പോൾ, കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിർക്കേണ്ടതാണെന്നും പിഎം ശ്രീയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം പറയുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാനാണ് സംസ്ഥാനം ഈ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചത്. അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എൻ.ഇ.പിയിൽ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടത് സർക്കാർ ഇതിനെ എതിർക്കുകയാണ് വേണ്ടതെന്നും വിഷയത്തിൽ…

Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര; വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അടുത്തിടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Read More

വൈറ്റില കൊലപാതകം; സുധാ ബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം, ശരീരത്തിൽ മുറിപ്പാടുകൾ

എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കുറച്ചധിക്കാം കാലമായി സുധയും ഷാജിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന്…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനെന്ന് മുഖ്യമന്ത്രി; എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറയണം

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്താണ് മാറ്റിവെക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പട്ടു. പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ശ്രമിക്കുകയാണ്. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട്…

Read More

കെഎസ്ആർടിസിയും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്

  ഇടുക്കി മുറിഞ്ഞ പുഴ ഭാഗത്ത് കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്. ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപത്താണ് അപകടം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർക്കാണ് പരുക്കേറ്റത്. ബസ് യാത്രക്കാരിക്കും പരുക്കേറ്റിട്ടുണ് ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് തീർഥാടകർ മരിച്ചിരുന്നു. തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

ഇടുക്കിയിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു

  ഇടുക്കി അടിമാലിയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. കോതമംഗലത്തേക്ക് വരികയായിരുന്ന ലോറിയാണഅ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൽ പുറത്തെടുത്തത്. മൂവാറ്റുപഴയിൽ നിന്ന് ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ…

Read More

കണ്ടെയ്നർ തട്ടി മരക്കൊമ്പ് കാറിനുള്ളിലേക്ക് വീണു, വയറിൽ തുളച്ചുകയറി 27 വയസുകാരിക്ക് ദാരുണാന്ത്യം

മരക്കൊമ്പ് വയറിൽ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. കടവല്ലൂരിൽ കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം. പെരുമ്പറമ്പ് സ്വദേശി 27 വയസ്സുള്ള ആതിരയാണ് മരിച്ചത്. ഇന്ന് രാത്രി 7.25 നാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മുൻപിൽ പോകുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീണാണ് യാത്രക്കാരിയായ 27 വയസ്സുകാരിക്ക് ദാരുണന്ത്യം സംഭവിച്ചത്….

Read More

‘അച്ചു ഉമ്മന്‍ മത്സരിക്കുമെന്ന് എന്നോട് പറഞ്ഞിട്ടില്ല’; വാര്‍ത്ത തള്ളി ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ സഹോദരിമാര്‍ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (chandy oommen denied reports that says achu oommen will contest in election).ചെങ്ങന്നൂരിലും ആറന്മുളയിലും കാഞ്ഞിരപ്പള്ളിയിലുമാണ് മറിയത്തിന്റെയും അച്ചുവിന്റെയും പേരുകള്‍ ഉയര്‍ന്നു കേട്ടത്. മുതിര്‍ന്ന ചില കോണ്‍ഗ്രസ്…

Read More

കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു

ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഗുപ്തകാശിയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ് ജിങ്ക്വാൻ പറയുന്നതനുസരിച്ച്, മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇതിനകം പുറപ്പെട്ട തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചു. പാതയിൽ…

Read More