ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി

കാസർകോട് ഫാഷൻ ജ്വല്ലറി ഗോൾഡ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹോസ്ദുർഗ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഫാഷൻ ഗോൾഡ് എംഡിയാണ് പൂക്കോയ തങ്ങൾ. ഇയാൾ ഒമ്പത് മാസമായി ഒളിവിലായിരുന്നു. പൂക്കോയ തങ്ങളുടെ കൂട്ടുപ്രതിയും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കമറുദ്ദീൻ നിലവിൽ ജാമ്യത്തിലാണ്. കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ ഒളിവിൽ പോയത്. മുസ്ലിം ലീഗ് നേതാവ് കൂടിയാണ് പൂക്കോയ

Read More

ഒന്നാം സമ്മാനം 12 കോടി രൂപ; ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു ടിക്കറ്റ് വില 300 രൂപയാണ്

  തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്….

Read More

രോഹിതിന് കീഴിൽ ഇന്ത്യ ഇന്നിറങ്ങുന്നു; വിൻഡീസിനെതിരായ ആദ്യ ഏകദിനം അഹമ്മദാബാദിൽ

  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന്. ഉച്ചയ്ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമ ഇന്ത്യൻ ഏകദിന ടീം നായകനായതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തോറ്റതിന്റെ ക്ഷീണമകറ്റാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം കൊവിഡ് വ്യാപനം ഇന്ത്യൻ ക്യാമ്പിനെ പിടിച്ചുലക്കുകയാണ്. ശിഖർ, ധവാൻ, ശ്രേയസ്സ് അയ്യർ, റിതുരാജ് ഗെയ്ക്ക് വാദ്, നവ്ദീപ് സൈനി എന്നിവർ കൊവിഡ് ബാധിതരായത് ടീമിന് തിരിച്ചടിയാണ് മായങ്ക് അഗർവാളിന്റെ ക്വാറന്റൈൻ പൂർത്തിയാകാത്തതിനാൽ ഇഷാൻ…

Read More

വിഎസിന്റെ വിയോ​ഗം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഇന്ന്…

Read More

കൊച്ചിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ എസിപി കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ എസിപി കെ ലാൽജി കുഴഞ്ഞുവീണു. അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് നേരത്തെ സംഘർഷത്തിൽ കലാശിച്ചിരുന്നു ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് മഹാരാജാസ് കോളജിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മാറ്റി മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  

Read More

‘ശബരിമല സ്വർണ്ണകൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപിള്ളിക്ക് അടുത്ത ബന്ധം, ചോദ്യം ചെയ്യൽ മനപൂർവം നീട്ടി’; വിഡി സതീശൻ

ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപിള്ളിയുടെ ചോദ്യം ചെയ്യൽ മനഃപൂർവം നീട്ടിക്കൊണ്ട് പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു.കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. ആരും നിഷ്കളങ്കരല്ലെന്നും കൂടുതൽ പേരുകൾ ഇനിയും പുറത്തു വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ…

Read More

സുൽത്താൻ ബത്തേരിയിൽ രോഗവ്യാപനം തുടരുന്നു ;മൂന്ന് പേർക്കുകൂടി കൊവിഡ്

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട മൂന്ന് പേർക്കുകൂടി ഇന്നലെ രോഗം സ്ഥിരികരിക്കുകയുണ്ടായി. ഇതോടെ ബത്തേരി പട്ടണത്തിലെ മൊത്ത പലചരക്ക് കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളികളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ ബത്തേരിയിൽ ജാഗ്രത ശക്തമാക്കി . ബത്തേരി സർവ്വജന ഹൈസ്‌കൂളിൽ നടന്ന മൊബൈൽ മെഡിക്കൽ ടീമിന്റെ ആന്റിജൻ പരിശോധനയിലാണ് ഒരു മൂന്ന് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

Read More

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ച്; ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങൾ. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന…

Read More

കൽപ്പറ്റ  പുളിയാർമല അറപ്പകുഴിയിൽ അനന്തു മോഹൻ (24) നിര്യാതനായി

കൽപ്പറ്റ  പുളിയാർമല അറപ്പകുഴിയിൽ  മോഹനൻ സുഭാഷിണി ദമ്പതികളുടെ മകൻ  അനന്തു മോഹൻ (24) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം വൈകിട്ട് 5 മണിക്ക് കൽപ്പറ്റ പൊതുശ്മശാനത്തിൽ.

Read More

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തിൽ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാർ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ…

Read More