‘നിയമസഭാ തിരഞ്ഞെടുപ്പും തൂത്തുവാരും, യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് സല്യൂട്ട്’; രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്. നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി എന്നും രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു. ഉത്തരവാദിത്വമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും രാഹുൽ ഗാന്ധി…

Read More

മീനയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു

  ജനപ്രിയ നടി മീനയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നിരവധി മുൻനിര നായകന്മാർക്കൊപ്പം പ്രവർത്തിച്ച താരം അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ബ്രോ താടിയിൽ ആണ്. രജനികാന്ത് ചിത്രം അണ്ണാത്തേയിലും താരം അഭിനയിച്ചു. മീന തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ‘2022ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ….

Read More

‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ

  മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശൻ നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്‍റെ വീട്ടിലെത്തി. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു.ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. ഗൗതമിന്‍റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു.     ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ…

Read More

‘15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും ഷവർമ ഉത്തമ ആഹാരമല്ല’; പാഴ്‌സൽ വാങ്ങുന്നവരും ശ്രദ്ധിക്കുക..!

കോഴിക്കോട് ∙ ഭക്ഷ്യ സുരക്ഷാ ചർച്ചയിൽ ഇടവിട്ടി ചർച്ച ചെയ്യുന്ന വിഭവമാണ് ഷവർമ. 19-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട് പിന്നീട് ലോകം മുഴുവൻ വ്യാപിച്ച ഈ വിഭവം ഇന്ന് മലയാളികളുടെ തനത് ഭക്ഷണം പോലെ പ്രിയപ്പെട്ട ഒന്നാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണറുടെ ഫെയ്സ്ബുക് പോസ്‌റ്റോടെ ഭക്ഷ്യ പ്രേമികൾക്കിടയിൽ ചൂടുള്ള ‘ചർച്ചാ വിഭവമായി’ വീണ്ടും വരികയാണ്. ‘15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും ഷവർമ ഉത്തമ ആഹാരമല്ല. പാഴ്‌സൽ വാങ്ങുന്നവർ 30 മിനിറ്റിനുള്ളിൽ ഭക്ഷിക്കുവാൻ ശ്രദ്ധിക്കുക’…

Read More

സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് കേസ്; BJP നേതാക്കളുടെ മൊഴിയെടുക്കും

പുല്ലിപ്പല്ല് കെട്ടിയ മാല ധരിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കേസിൽ , ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. യൂത്ത് കോൺ​​ഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കേസിൽ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാർ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുലിപ്പല്ല് ധരിച്ചുള്ള മാലയെക്കുറിച്ചുള്ള…

Read More

താനും ഉമ്മന്‍ ചാണ്ടിയുമല്ല കെ പി സി സി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ പി സി സി ഭാരവാഹിപ്പട്ടികയില്‍ താന്‍ ഒരുത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാരവാഹി പട്ടിക കെ പി സി സി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. പട്ടിക പുറത്തിറക്കുന്നത് വൈകുന്നതിന് പിന്നില്‍ താനോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ല; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

  പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലിബസ് പരീക്ഷ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി വന്നിരുന്നു. ഇതിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത് കേരളത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയായിരുന്നു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്താനാണ് തീരുമാനം. കൊവിഡ്…

Read More

സിപി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി

എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണൻ നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി സുദർശൻ റെഡ്ഢി 300 വോട്ടുകളാണ് ലഭിച്ചത്. 752 സാധുവായ വോട്ടുകൾ. 767 വോട്ടുകൾ പോൾ ചെയ്യപ്പെട്ടത്. 427 വോട്ടുകൾ നേടുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാൽ‌ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ എൻഡിഎ സ്ഥാനാർഥിയ്ക്ക് ലഭിച്ചു. 19 പേർ NDA സ്ഥാനാർഥിക്കു അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. ആർഎസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം….

Read More

ബാഡ്മിന്റണില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെ 21-15, 21-13 സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസിന് ജയം.എലിമിനേഷന്‍ റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരത്തെ 6-5നാണ് താരം പരാജയപ്പെടുത്തിയത്. ബോക്‌സിങില്‍ പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ കടന്നു.

Read More

വയനാട് ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (23.02.22) 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 285 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166497 ആയി. 163286 പേര്‍ രോഗമുക്തരായി. നിലവില്‍ 2078 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1980 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 903 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 222 പേര്‍ ഉള്‍പ്പെടെ ആകെ 2078…

Read More