‘അച്ഛന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’: പത്മജ
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന്, ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറർ എൻ. എം. വിജയന്റെ മരുമകൾ പത്മജ. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ പരാജയമാണ്. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നതെന്നും പത്മജ പറഞ്ഞു. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നത്. സിപിഐഎമ്മിന് മനസാക്ഷിയുണ്ട്. അതുകൊണ്ടാണ് സഹായസന്നദ്ധത അറിയിക്കുന്നത്. കോൺഗ്രസുമായി പരമാവധി സഹകരിച്ച് പോകാനാണ്…
