വിളിച്ചിറക്കി, ഉറപ്പു വരുത്തി, വെട്ടിക്കൊന്നു; രാഷ്ടീയക്കൊലയെന്ന് പോലീസ്
വീട്ടില്‍ നിന്ന് വിളിച്ചിറക്കി, അതിനുശേഷം പേരു ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം ആയിരുന്നു ആക്രമണം. തിരഞ്ഞെടുപ്പിനു പിന്നാലെ കൂത്തു പറമ്പില്‍ യുവാവ് വെട്ടേറ്റ സംഭവം വിവരിക്കുമ്പോള്‍ പിതാവിന്റെയും, സഹോദരന്‍െയും കണ്ണിലെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ല. തന്റെ കണ്‍മുന്‍പില്‍ വച്ചാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് അബ്ദുള്ള പറഞ്ഞു. ഒരു വലിയ സംഘമെത്തി മകനെ വലിച്ചിറക്കുകയായിരുന്നു. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ…