കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ഒഴിവായത് വലിയ ദുരന്തം

കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.ബസിന്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടര്‍ന്നു. തീയും പുകയും ഉയര്‍ന്നപ്പോള്‍ തന്നെ ആളുകളെയെല്ലാം ബസില്‍ നിന്ന് മാറ്റിയിരുന്നു. 28 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് പെട്ടന്ന് തന്നെ സംഭവ…

Read More

സംസ്ഥാനത്ത് ബസ്സ് ചാർജ് കുറച്ചു

കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി സിഎംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ ഈ വരുമാനക്കുറവ് പ്രത്യേക…

Read More

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

പാലക്കാട്: കല്ലടിക്കോട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. മരപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. മരപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. ഇന്ന് പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്.

Read More

പളളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

വെളിയംകോട്: പൊന്നാനി വെളിയംകോട് ഉമ്മര്‍ഖാസി ജാറം പള്ളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെളിയംകോട് സ്വദേശി ഹനീഫയാണ് മരിച്ചത്. 42 വയസ്സാണ്. പോലിസ് തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More

സ്ഥലം ഏറ്റെടുത്തിട്ടും മുഴുവൻ തുകയും ലഭിച്ചില്ല; കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത നിർമ്മാണത്തിനിടെ പ്രതിഷേധം

കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത നിർമ്മാണത്തിനിടെ പ്രതിഷേധം. ദേശീയപാത നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പ്രതിഷേധം. മേഘ കൺസ്ട്രക്ഷൻ കമ്പനി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബേവിഞ്ച സ്വദേശി ബഷീറും കുടുംബവും രംഗത്ത് എത്തിയത്. സ്ഥലം ഏറ്റെടുത്തിട്ടും മുഴുവൻ തുകയും ലഭിച്ചില്ല. വീട് പൂർണ്ണമായും ഏറ്റെടുത്ത് പണം തരണമെന്നും വീട് നിൽക്കുന്ന സ്ഥലത്ത് പണി തുടങ്ങാൻ അനുവദിക്കില്ലെന്നും കുടുംബം. ആത്മഹത്യ ഭീഷണി മുഴക്കി വീടിന് മുകളിൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ വെച്ചാണ് പ്രതിഷേധം. മേഘ കൺസ്ട്രക്ഷൻ കമ്പനി…

Read More

അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ്‌ ഇന്ത്യ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമിക്കുന്നതായി ആരോപണം

പാലക്കാട് അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ്‌ ഇന്ത്യ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമിക്കുന്നതായി ആരോപണം. മരുന്ന് കമ്പനികൾക്കായി വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. യാതെരു അനുമതിയും ഇല്ലാതെ നടത്തുന്ന മരുന്ന് വിതരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എന്ന പേരിലാണ് എച്ച്.ആർ.ഡി.എസ്‌ ആദിവാസി ഊരുകളിൽ മരുന്ന് വിതരണം ചെയ്യുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് പൊതുപ്രവർത്തകയും എൻ.സി.പി ജില്ലാ സെക്രട്ടറിയുമായ സി.എ സലോമി പറഞ്ഞു. ആദിവാസികളുടെ രേഖകൾ മരുന്ന് കമ്പനികളുടെ…

Read More

ലോകത്ത് കൊവിഡ് മരണം 10 ലക്ഷത്തിലേക്ക്; 3.27 കോടിയാളുകള്‍ക്ക് വൈറസ് ബാധ, 3.18 ലക്ഷം പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,18,804 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,818 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 3,27,65,274 പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതുവരെ 9,93,464 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ടെങ്കിലും രോഗമുക്തിയിലുണ്ടാവുന്ന വര്‍ധന ആശ്വാസം പകരുന്നതാണ്. 2,41,78,421 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 75,93,389 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍…

Read More

കൊല്ലത്ത് ബാങ്ക് ഡെപ്യൂട്ടി മാനേജരായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം ഉമയനല്ലൂരിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയം വൃന്ദാവനത്തിൽ വി എസ് ഗോപുവിന്റെ ഭാര്യ എസ് എസ് ശ്രീജ(32)യാണ് മരിച്ചത്. ആനന്ദവല്ലീശ്വരം ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരായിരുന്നു ഭർത്താവ് ഗോപു പാൽ വാങ്ങാൻ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് ശ്രീജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; നാല് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി

  കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്. വിപണിയിൽ രണ്ട് കോടി വില മതിക്കുന്നതാണ് പിടികൂടിയ സ്വർണം

Read More

വയനാട് ‍ജില്ലയിൽ 281 പേര്‍ക്ക് കൂടി കോവിഡ്:279 പേർക്ക് സമ്പർക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ 279 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13708 ആയി. 11616 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 2011 പേരാണ്…

Read More