Headlines

പക്ഷിപ്പനി: തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു. ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് – കോഴി – കാട – മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി – മുട്ട എന്നിവയ്ക്കാണ് നിരോധനം ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശം. കൂടുതൽ പക്ഷികളിലേക്ക്…

Read More

അയൽവാസി വിദ്യാർഥിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതായി പരാതി

ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതിയായ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസി(53)നെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് അയല്‍വാസിയായ പ്രതി വീട്ടിലെത്തി ആസിഡ് ഒഴിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ പെണ്‍കുട്ടിയോട് ഇയാള്‍ യൂണിഫോം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോദത്താലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന്…

Read More

മുത്തങ്ങ കേസ്: ശിക്ഷ റദ്ദാക്കാൻ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിൽ

  കൊച്ചി ∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കോൺസ്റ്റബിള്‍ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിൽ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ അപ്പീലുമായി ഹൈക്കോടതിയിൽ. കേസിൽ ഗീതാനന്ദനു പുറമേ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർക്ക് കൽപറ്റ സെഷൻസ് കോടതി വിധിച്ച 5 വർഷം കഠിനതടവിനെതിരെയാണ് അപ്പീൽ. വിചാരണക്കോടതിയുടെ ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ്…

Read More

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞ അപകടം നിറഞ്ഞ പുഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

Read More

ഇറാന്‍ പരമോന്നത നേതാവ് ആയത്തുളള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത്യ പങ്കെടുക്കും; വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പങ്കെടുക്കും

  യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9ന് നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പങ്കെടുക്കും. ബിഹാർ ഗവർണർ ലെഫ്.ജനറൽ സയ്യിദ് അതാ ഹസ്നൈനും ചടങ്ങുകളിൽ പങ്കെടുക്കും. സംസ്കാര ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ഉണ്ടായിരുന്നു.     സംസ്‌കാരചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം ഉപരാഷ്ട്രപതിയെ അയച്ചേക്കുമെന്നാണ് വിവരം.ജൂലൈ 4 ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. മൃതദേഹം തെഹ്റാനിലെ ഗ്രാന്‍ഡ്…

Read More

തീ പാറും പോരാട്ടം; അര്‍ജന്റീന ചിലിക്കെതിരേ: മെസ്സിയില്‍ പ്രതീക്ഷവെച്ച് ആരാധകര്‍

  കോപ്പാ അമേരിക്കയില്‍ നാളെ തീപാറും. ബ്രസീലിന്റെ തട്ടകത്തില്‍ അര്‍ജന്റീനയുടെ ആദ്യ എതിരാളി കരുത്തരായ ചിലിയാണ്. നാളെ രാവിലെ (15-6-2021) 2.30നാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. അര്‍ജന്റീനയ്ക്കും ലയണല്‍ മെസ്സിക്കും അഭിമാന പോരാട്ടമാണിത്. ബ്രസീലില്‍ കോപ്പാ അമേരിക്ക നേടി ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള വക നല്‍കാനുറച്ച് മെസ്സിയും സംഘവും ഇറങ്ങുമ്പോള്‍ അവരെ നിരാശപ്പെടുത്താന്‍ കെല്‍പ്പുള്ള നിരയാണ് ചിലിയുടേത്. അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് ബ്രസീലിലേക്ക് മാറ്റിയത്. ഇതുവരെ 14 കോപ്പാ അമേരിക്ക ഫൈനലില്‍…

Read More

ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍മാർ

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടിക്ക് ടോക്ക് അടക്കമുള്ള 59 ഓളം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആപ്പുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെ മറ്റ് ചൈനീസ് ഉത്പനങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാരും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആഹ്വാനം നിലനില്‍ക്കുമ്പോഴും നടക്കാനിരിക്കുന്ന പുതിയ ഐപിഎല്‍ സീസണില്‍ ചൈനീസ് കമ്പനികളാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍. പതിമൂന്നാമത്…

Read More

ചുരുളിയിൽ നിയമലംഘനമില്ല; ക്ലീൻ ചിറ്റ് നൽകി പോലീസ്

  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി ചുരുളിയിലെ ഭാഷാ പ്രയോഗം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്. തുടർന്ന് പത്മകുമാർ അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ചു. ചുരുളി ഒരു തരത്തിലുമുള്ള നിയമലംഘനം നടത്തുന്നില്ലെന്നാണ് പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കഥാപാത്രങ്ങളുടെ…

Read More

മീനങ്ങാടിയിൽ ലോഡിറക്കുന്നതിനിടെ ലോറി മറിഞ്ഞു

മീനങ്ങാടിയിൽ ലോഡിറക്കാൻ വന്ന ലോറി മറിഞ്ഞു. മീനങ്ങാടി അപ്പാട് റോഡിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് കല്ല് ഇറക്കുന്നതിനിടെ ലോറി മറിഞ്ഞത്. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി സൈഡ് കെട്ടിനാവശ്യമായ കല്ലുമായി എത്തിയതായിരുന്നു ലോറി. ഉച്ച സമയമായതിനാലും പണിക്കാരെല്ലാം ഭക്ഷണത്തിന് കയറിയതിനാലും വലിയ അപകടം ഒഴിവായി.  

Read More

വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു

വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.  ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള  ഉദ്ഘാടനം നിർവഹിച്ചു. ഇ.ഇ.സി.പി.  മെഷീൻന്റെ സഹായത്തോടെ രക്തധമനികളിലൂടെ ഹൃദയട്ടിലേക്കുള്ള രക്‌ത പ്രവാഹം വർധിപ്പിക്കുകയും അതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങലിലേക്കും രക്‌തത്തിന്റെയും ഓക്സിജന്റെയും അളവ് വർധിപ്പിച്ചു ഹൃദയം, നാഡി വ്യൂഹങ്ങൾ എന്നിവയുടെ കാര്യക്ഷമത വർദ്ധിപിക്കുന്ന നൂതന ചികിത്സാ രീതി ആണിത്. . ഡോ: പദ്മനാഭൻ ,ഡോ : അഭിഷേക് ജോഷി, ഡോ: അപർണ്ണ എന്നിവർ സംബന്ധിച്ചു.    നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ…

Read More