Headlines

കൊവിഡ് പ്രതിസന്ധിക്കാലത്തും സ്കൂൾ മാനേജ്മെൻ്റുകൾ ഫീസിന് വേണ്ടി ബുദ്ധിമുട്ടിക്കുന്നു

തിരുവനന്തപുരം: ഈ കോവിഡ് പ്രതിസന്ധി കാലത്തും ജോലി ഇല്ലാതെ ഒത്തിരി പ്രയാസം അനുഭവിക്കുന്നവരുടെയും, അവരുടെ കുടുംബത്തിൻ്റെയും അവസ്ഥയാണ് ഈ പറയുന്നത്. സ്കൂൾ മാനേജ്മെന്റ് ഫീസിന് വേണ്ടി ബുദ്ധിമുട്ടിക്കുന്ന അവസ്ഥ. പാഠംപുസ്തകത്തിന് നേരത്തെ ക്യാഷ് വാങ്ങിച്ചു. ഇപ്പോൾ ഫീസ് അടച്ചാൽ മാത്രമെ പാഠംപുസ്തകം തരികയുള്ളൂ എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്, അതും തലസ്ഥാന നഗരിയിലെ പ്രമുഖ സ്കൂളിൽ നിന്നുമുള്ള മറുപടി. ഓരോ ഡിവിഷനും വേറെ വേറെ തുകയാണ്. സ്കൂൾ തുറന്നില്ലെങ്കിലും ഫീസിന് ഒരു കുറവും ഇല്ല. കൊവിഡും, ലോക്ക്…

Read More

കാബൂൾ വിമാനത്താവള പരിസരത്തെ സ്ഥിതിഗതികൾ അതീവ ഗുരുതരം: മുന്നറിയിപ്പ് നൽകി അമേരിക്ക

വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി. സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തിയിട്ടുണ്ട്. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്നാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക- വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ താത്പര്യപ്പെടുന്നതായും താലിബാൻ വ്യക്തമാക്കി. അമേരിക്ക ഉൾപ്പടെ ലോകത്തെ രാജ്യങ്ങളുമായും…

Read More

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസം കൂടി നീട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വാദം കേട്ടു. റിമാൻഡ് കാലാവധി 80 ദിവസം കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. ഈ ഘട്ടത്തിൽ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രണ്ടു…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്‌ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. കട്ടിളപ്പാളി കടത്തിയ കേസില്‍ ആയിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ കെ പി ശങ്കരദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. ശങ്കരദാസ് ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയാകും…

Read More

മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക നല്‍കി കൂട്ടക്കൊലയ്ക്ക് ശ്രമം; പ്രതി ഗുളിക വിതരണം ചെയ്തത് വേദനസംഹാരിയെന്ന് പറഞ്ഞ്

  മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക നല്‍കി കൂട്ടക്കൊലയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ മാനസിക നില പൊലീസ് പരിശോധിക്കുന്നു. കുടുംബവുമായി അകന്ന് കഴിയുന്ന പ്രതി കസ്റ്റഡിയിലിരിക്കെ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. അതേസമയം, പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണം മഹാരാഷ്ട്രാ എടിഎസ് തുടരുകയാണ്.     വേദനസംഹാരിയെന്ന് പറഞ്ഞാണ് പ്രതി ഫയാസ് പ്രേംജി ഘോഷ യാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തത്. പതിനയ്യാരിത്തോളം സിങ്ക് ഫോസ്‌ഫേറ്റ് ഗുളികകളാണ് പ്രതി തയ്യാറാക്കിയത്. കൂട്ടക്കൊലയാണ് താന്‍ ലക്ഷ്യമിട്ടതെന്ന് പ്രതി…

Read More

24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3660 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 44 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്. 3660 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. 3,18,895 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. നിലവിൽ 23,43,152 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. അതേസമയം…

Read More

നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി

കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ അനുമതി നൽക. ദിവസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡിസംബർ 31ന് സഭ സമ്മേളിക്കാൻ ഗവർണർ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23ന് സഭ ചേരാനായാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അനുമതി നൽകിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറും നേരിട്ട് ഗവർണറെ കാണുകയും സഭ ചേരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് അനുമതി 31ന് രാവിലെ…

Read More

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍

ടെഹ്‌റാന്‍: യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചുവെന്ന വാദം അടിസ്ഥാനരഹിതമെന്നും ഇറാന്‍ വ്യക്തമാക്കി. നല്ല അയല്‍പക്ക സൗഹൃദത്തിന്റെ തത്വത്തിന് വിരുദ്ധവും മേഖലയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാനുള്ള പ്രാദേശിക ശ്രമങ്ങള്‍ക്ക് ഹാനികരവുമാണ് ആരോപണങ്ങളെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു. യുഎഇയുടെ അവകാശവാദം ഇറാന്‍ പൂര്‍ണ്ണമായും തള്ളി. ആക്രമണത്തിന് പിന്നാലെ, ഇറാനുമായി വാണിജ്യ ഇടപാടുകള്‍ യുഎഇ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ വാണിജ്യ ഇടപാടോ ഇല്ലെന്ന് യുഎഇ…

Read More

മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ്; വൈദികരടക്കം എഴുപത് പേർ നിരീക്ഷണത്തിൽ

പത്തനംതിട്ടയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേർ നിരീക്ഷണത്തിൽ പോയി. പ്രക്കാനത്തിന് സമീപം പള്ളിയിൽ ജൂലൈ 9ന് നടന്ന മാമോദീസ ചടങ്ങിലാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ് പങ്കെടുത്തത്. ചടങ്ങിൽ യുവാവ് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. വൈദികർ 12, 19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാനയും നടത്തിയിട്ടുണ്ട്. മാമോദീസ കഴിഞ്ഞ് പത്താം ദിവസമാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.

Read More

ഇന്ത്യ– ഇസ്രയേൽ ബന്ധത്തിെലെ പുരോഗതി, പശ്ചിമേഷ്യൻ സംഘർഷം; ടെലിഫോണിൽ സംസാരിച്ച് മോദിയും നെതന്യാഹുവും

  ന്യൂഡൽഹി∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.   ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും അറിയിച്ചു. പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വ്യാപാരം തുടങ്ങി നിരവധി മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുന്നത്. പശ്ചിമേഷ്യൻ സംഭവവികാസങ്ങൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും സംഭാഷണം….

Read More