ഉത്തർപ്രദേശിലേത് കർഷകർക്കെതിരായ ആസൂത്രിത ആക്രമണം: രാഹുൽ ഗാന്ധി
ഉത്തർപ്രദേശിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് സർക്കാർ അനുമതി നിഷേധിച്ചു. എന്നാൽ ഇന്ന് താൻ മറ്റ് രണ്ട് നേതാക്കൾക്കൊപ്പം ലക്നൗ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി വ്യകത്മാക്കി. “ഇന്നലെ പ്രധാനമന്ത്രി ലക്നൗ സന്ദർശിച്ചു, പക്ഷേ അദ്ദേഹം ലഖിംപൂർ ഖേരി സന്ദർശിച്ചില്ല. ഇത് കർഷകർക്കെതിരായ ആസൂത്രിതമായ ആക്രമണമാണ്,” രാഹുൽ ഗാന്ധി തന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ മുകളിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ ഒരു എസ്‌യുവി ഓടിച്ചു കയറ്റിയെന്നാണ്…
