Headlines

പിണറായിക്കെതിരെ നീങ്ങാൻ സിപിഐ, സമ്മർദത്തിനു വഴങ്ങേണ്ടെന്ന് സിപിഎം; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ എൽഡിഎഫ് ഉലയുന്നു

തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് സിപിഐ. സിപിഎം കേന്ദ്രനേതൃത്വവുമായി ജനറൽ സെക്രട്ടറി ഡി.രാജ വീണ്ടും സംസാരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഉഭയകക്ഷി ചർച്ച നടക്കുന്നതിനിടെ സിപിഐയുടെ ആവശ്യം പരസ്യമായി തള്ളിയത് സിപിഐക്ക് അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു. അതേസമയം, സിപിഐയുടെ സമ്മർദങ്ങൾക്കു തടയിടാനുള്ള സമയമായിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎം. സിപിഐയുമായി ഇക്കാര്യത്തിൽ ചർച്ചയുടെ ആവശ്യം തന്നെയില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. നേരത്തേ ഒരുതവണ അദ്ദേഹം ആ നിലപാട് വ്യക്തമാക്കിയതാണ്….

Read More

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം; ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും, കെ വി തോമസ്

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ്. ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും മറ്റ് ആവശ്യ രേഖകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും രേഖകൾ അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന് ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ ഇന്ന് കെ.വി തോമസിനെ…

Read More

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ്. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓസ്‌ട്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലി നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. കൊല്ലം സ്വദേശി അര്‍ജുന്‍, സുമ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും. കോടികള്‍ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം. പിന്നില്‍…

Read More

പ്രിയപ്പെട്ട ശ്രീനിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും…

Read More

വീട്ടിലെത്തി അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചു; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങ്; യുവതി ജീവനൊടുക്കി

മീററ്റ്: അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അയല്‍വാസിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തി. ഉത്തര്‍പ്രദേശ് മീററ്റ് ജില്ലയിലെ 28കാരിയാണ് ആത്മഹത്യ ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സന്ദീപ് പൊലീസില്‍ പരാതി നല്‍കി. രണ്ട് പേര്‍ ചേര്‍ന്നാണ് ഭാര്യയെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചത്. ഇതില്‍ അര്‍ജുന്‍ എന്ന യുവാവിന്റെ നിരന്തരമായ ചൂഷണത്തെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് പറയുന്നു. ഓഗസ്റ്റ് 25ന് വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ…

Read More

നരേന്ദ്രമോദിയുടെ കേരളത്തിലെ രണ്ടാംഘട്ട പ്രചാരണം ഇന്ന്; പത്തനംതിട്ടയിലും തലസ്ഥാനത്തും സംസാരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംഘട്ട പ്രചാരണം ഇന്ന് നടത്തും. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ടയിൽ പ്രധാനമന്ത്രി ഹെലികോപ്റ്ററിലെത്തും പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. കെ സുരേന്ദ്രൻ, വി മുരളീധരൻ, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്ഥാനാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കോഴിക്കോട് ബേപ്പൂരിലും പാലക്കാട് പറളിയിലും തൃശ്ശൂരിലുമാണ് ചൗഹാന്റെ പരിപാടികൾ

Read More

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി. ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മരിച്ചത് 787 പേരാണ്. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ…

Read More

വയനാട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (03.01.22) 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 78 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.06 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135721 ആയി. 134281 പേര്‍ രോഗമുക്തരായി. നിലവില്‍ 673 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 484 പേര്‍ ഉള്‍പ്പെടെ ആകെ 6921…

Read More

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി, നദിയിൽ ചാടി രക്ഷപ്പെട്ടു; വീണ്ടും ആൾക്കൂട്ട ആക്രമണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. 50 കാരനായ ഖഖൻ ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു. ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു.ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെതിരെ നടക്കുന്ന നാലാമത്തെ…

Read More

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

  തിരുവനന്തപുരം ആര്യനാട് സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്. ഓഫീസിൻറെ കൂരയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി. സമീപത്ത് കൂടി കരമനയാർ ഒഴുകുന്നുണ്ട്. ഇതുവഴി പാർട്ടി ഓഫീസിനുള്ളിൽ കയറിയതാകാം. ഓഫീസിൻറെ ഷീറ്റിനും ചുമരിനും ഇടയ്ക്കാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.     പരുത്തിപ്പള്ളി വനം വകുപ്പിൽ അറിയിച്ചതനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ ആർടി അംഗം സ്നേക്ക് റെസ്ക്യൂറായ റോഷിനി ജി എസ് എത്തിപ്പിടികൂടി. പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. സമീപത്ത്…

Read More