Headlines

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ മുന്നേറ്റം

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും.

അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നന്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണുന്നത്. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.