Headlines

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്തെ ചിലയിടങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ട്. തൃശ്ശൂരിലെ തീരദേശ മേഖലകളിൽ ഗ്രാമിന് 4600 രൂപയിലാണ് വിൽപ്പന നടക്കുന്നത്. പവന് 36,800 രൂപയാണ്. കേരളത്തിന് പുറത്ത് ജി എസ് ടി അടക്കം ഗ്രാമിന് 4,800 രൂപയിലാണ് വിൽപ്പന സ്വർണം ഈ മാസം തുടക്കത്തിൽ ഏറ്റവുമുയർന്ന വിലനിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. 18 ദിവസത്തിനിടെ 4400…

Read More

ഇ.ഡി ഒരു ചുക്കും ചെയ്യില്ല; കിഫ്ബിക്കെതിരായ നീക്കം നേരിടുമെന്ന് മന്ത്രി തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടിൽ കേസെടുത്ത ഇ.ഡിക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. വിഷയത്തിൽ പ്രതികരിക്കാൻ 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു മസാല ബോണ്ടിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇഡി പറയുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ വിദേശധന സഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നും ഇഡി ആരോപിക്കുന്നു…

Read More

തൂത്തുക്കുടികസ്റ്റഡി മരണം ; അഞ്ച് പോലീസുകാർ കൂടി പിടിയിൽ

തൂത്തുക്കുടി സാത്താന്‍കുളം പോലീസ് സ്‌റ്റേഷന്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാര്‍ കൂടി കസ്റ്റഡിയില്‍. സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ പിടിയിലായ ഉദ്യോഗസ്ഥരുടെ എണ്ണം പത്തായി. കേസ് സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘിച്ച് കട തുറന്നുവെന്ന് ആരോപിച്ച് വ്യാപാരിയായ ജയരാജനെയും മകന്‍ ബിനിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കസ്റ്റഡിയിലെടുക്കാന്‍…

Read More

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരുക്കേറ്റ സെൽവ ആന്റണി, ലേല അടിമൈ എന്നിവർ ചികിത്സയിലാണ്. പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആന്റണി മരിച്ചത്. അപകടത്തിൽ ആന്റണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മണൽ തിട്ടയിലിടിച്ച് ഫൈബർ ബോട്ട് മറിയുകയാണ്. അഴീക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നു. അഞ്ചു പേർ നീന്തി രക്ഷപ്പെട്ടിരുന്നു….

Read More

തൊഴിലാളി സമരം : കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടുന്നു

പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച്‌ പെപ്സി ഉല്‍പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും കമ്ബനി അറിയിച്ചു. പെപ്സിയുടെ ഉല്‍പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്ബനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം…

Read More

ഇടിയട്ടേ, അങ്ങനെ താഴട്ടേ; സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപയാണ് കുറഞ്ഞത്. പവന് 2040 രൂപയുടെ കുറവും ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 12845 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 1,02,760 രൂപയുമാണ്. (gold rate falls in kerala june 25)     യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതും, ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും…

Read More

പച്ചമരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം; തലയോട്ടി തല്ലി തകർത്തു

പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) ക്രൂര മർദമേറ്റത്. തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു രാമരാജ് എന്നയാൾ ഈ മാസം ഏഴാം തീയതി മണികണ്ഠനെ മർദിച്ചത്. സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തു; മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിച്ചു….

Read More

ഒ. പി. ബഹിഷ്ക്കരണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ ഒ. പി. ബഹിഷ്ക്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഒ. പി. ബഹിഷ്ക്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആരംഭിച്ച ഒ.പി ബഹിഷ്ക്കരണ സമരത്തെ തുടർന്ന് പതിനായിരകണക്കിന് രോഗികൾ ബുദ്ധിമുട്ടിലായെന്ന് പരാതിയിൽ…

Read More

ആര്‍ ടി പി സി ആര്‍ നിരക്ക് കുറച്ചത് ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതുക്കിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി…

Read More

റോയിയുടെ ഇടപെടലിൽ ദുരൂഹത; പോലീസിൽ പരാതി നൽകി അൻസിയുടെ കുടുംബം

  കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ ഇവർ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ പറഞ്ഞു അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത്…

Read More