മുഖ്യമന്ത്രിയുടെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണം; വിശദീകരണവുമായി സി ദിവാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി സിപിഐ നേതാവ് സി ദിവാകരൻ. തന്റെ പ്രതികരണം കൗതുകമായി മാത്രം കണ്ടാൽ മതിയെന്നാണ് ഇന്ന് നടത്തിയ പ്രതികരണം. സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വസതിയിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ ഇഷ്ടപ്പെട്ട മീൻ വിഭവം ഇല്ലാത്തതിനാൽ പിണറായി വിജയൻ ഇറങ്ങിപ്പോയെന്നായിരുന്നു കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത്.തന്റെ പ്രതികരണം വിവാദമാക്കേണ്ടെന്നും എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സി ദിവാകരൻ ഇന്ന് പറഞ്ഞു. തന്റെ അനുഭവങ്ങളാണ് പറഞ്ഞതെന്നും സി ദിവാകരൻ…

Read More

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ

സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ എസ് എസ്. ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച യോഗം ചേരും. ശക്തമായ നടപടി വേണമെന്നും കൊട്ടാരക്കര NSS താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. എൻ എസ് എസ് സംഘടനയേയും ജനറൽ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്….

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കാനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങളും ഉണ്ടാകും. യോഗത്തിനുശേഷം സ്ഥാനാർത്ഥിയെ നിർണയിക്കുമെന്നാണ് വിവരം. ബിജെപിയിൽ നിന്നുതന്നെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. യോഗത്തിൽ സ്വീകരിക്കുന്ന തീരുമാനം ചൊവ്വാഴ്ച ചേരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ അവതരിപ്പിക്കും.ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ…

Read More

നാളെ ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മത്സരം; അതും പുതിയ നായകന് കീഴിൽ

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരക്ക് നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പകലും രാത്രിയുമായാണ് മത്സരം. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ 1000 മത്സരം തികയ്ക്കുന്നുവെന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ട്. ഏകദിന ടീമിന്റെ നായകനായി രോഹിത് ശർമയെ തെരഞ്ഞെടുത്തത്തിന് ശേഷമുള്ള ആദ്യ മത്സരമാണിത്. ഇന്ത്യൻ ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം കൊവിഡിന്റെ പിടിയിലാണ് ക്യാമ്പ്. ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിതുരാജ് ഗെയ്ക്ക് വാദ്, നവ്ദീപ് സൈനി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ…

Read More

ബൈഡനോ ട്രംപോ, ഇഞ്ചോടിഞ്ച് പോരാട്ടം: 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്ന് അധികൃതർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മൂന്നാം ദിവസവും സസ്‌പെൻസ് തീരാതെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലപ്രഖ്യാപനമാണ് ഇനിയുണ്ടാകേണ്ടത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിന് അരികിലാണെങ്കിലും ട്രംപ് അവകാശവാദം തുടരുകയാണ് നിയമപരമായി താൻ വിജയിച്ചു കഴിഞ്ഞുവെന്നാണ് ട്രംപ് അൽപ്പം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെട്ടു. വ്യാപകമായ ക്രമക്കേടുകൾ നടന്നു. സുപ്രീം കോടതി വരെ പോകുമെന്നും ട്രംപ് ആവർത്തിച്ചു. നിലവിൽ 264 സീറ്റുകൾ ബൈഡൻ ഉറപ്പിച്ചിട്ടുണ്ട്. ആറ് ഇലക്ടറൽ…

Read More

കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് അമിതാഭ് കാന്ത്

45 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത്. ഇന്ത്യയുടെ ജി20 ഷെര്‍പ സ്ഥാനം രാജിവെച്ച അമിതാഭ് കാന്ത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചു. നീതി ആയോഗ് സിഇഒ ഉള്‍പ്പെടെ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. സ്റ്റാര്‍ട്ടപ്പ്, അക്കാദമിക മേഖലകളില്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനം തുടരുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അമിതാഭ് കാന്ത് വ്യക്തമാക്കി. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് തലശേരി സബ് കളക്ടറായാണ്…

Read More

ലഹരിമരുന്ന് വേട്ട: എംഡിഎംഎയും കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയിൽ

  മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. തീരദേശമേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ, കഞ്ചാവ് എന്നിവയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എംഡിഎംഎയും ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവും ഇയാളിൽനിന്ന് പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് തൂക്കി നല്‍കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10 പാക്കറ്റ് ഒസിബി പേപ്പറും ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്….

Read More

‘സമാധാന നൊബേലിന് വേണ്ടിയല്ല ഇത് എന്റെ ദൗത്യമായിരുന്നു’ ; ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ കുറിച്ച് ട്രംപ്

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു തുടങ്ങി. അതിനിടെ സമാധാന നൊബേലിന് വേണ്ടിയല്ല ഇത് തന്റെ ദൗത്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ എഴുതി. ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ ട്രംപ് അഭിസംബോധന ചെയ്‌തു. അസാധാരണമായ ധൈര്യവും ദേശസ്നേഹവുമുള്ള പ്രധാനമന്ത്രിയാണ് നെതന്യാഹു എന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങൾ സമാധാനത്തിന്റേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു….

Read More

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചു; ‍ആര്ടിപിസിആര്‍ പരിശോധനക്ക് ഇനി 500 രൂപ മാത്രം

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചു; ‍ആര്ടിപിസിആര്‍ പരിശോധനക്ക് ഇനി 500 രൂപ മാത്രം സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍…

Read More

കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം; ലോക്ക് ഡൗണിലും ധാരണയാകും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഇതേ കുറിച്ച് സൂചിപ്പിച്ചിരുന്നു ലോക്ക് ഡൗൺ വേണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. യോഗത്തിൽ വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ സംസ്ഥാനതലത്തിൽ നടപ്പാക്കണോ പ്രാദേശിക തലത്തിൽ നടപ്പാക്കണമോ എന്ന കാര്യത്തിലും തീരുമാനമാകും. ഉച്ചയ്ക്ക് 3 മണിക്ക്…

Read More