മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്കോർ; 329ന് ഓൾ ഔട്ട്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് ഓൾ ഔട്ടായി. ഒരു ഘട്ടത്തിൽ നാനൂറിനടുത്ത് റൺസ് സ്കോർ ചെയ്യുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നേരത്തെ ശിഖർ ധവാൻ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്. സ്വപ്നതുല്യമായ തുടക്കമാണ് ഓപണർമാർ ഇന്ത്യക്ക്് നൽകിയത്. 14.4 ഓവറിൽ 103…
