വിതുര പെൺവാണിഭം: ഒന്നാം പ്രതി സുരേഷിന് 24 വർഷം കഠിന തടവ്

വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം കഠിനതടവ്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ഒന്നിച്ച് അനുഭവിക്കുന്നതിനാൽ പത്ത് വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക പെൺകുട്ടിക്ക് നൽകണം വിതുര പെൺവാണിഭവുമായി രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് കോടതി വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു. അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. മറ്റ്…

Read More

രണ്ടില തർക്കം കോടതിയിൽ; പിജെ ജോസഫ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളാ കോൺഗ്രസ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പി ജെ ജോസഫ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെന്നാണ് ജോസഫ് ആരോപിക്കുന്നത്. 450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. ഈ യോഗം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന്…

Read More

‘കൈതോല പായ വിരിച്ച്’.. നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

മലയാളികളെ നാടൻ പാട്ടിലൂടെ വിസ്മയിപ്പിച്ച മലപ്പുറം ആലങ്കോട് സ്വദേശി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തിന് ചികിൽസ തേടുന്ന ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. നാടന്‍പാട്ട് വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ഇന്നും നിറഞ്ഞു നിൽക്കുന്ന കൈതോല പായ വിരിച്ച്.. എന്ന ഈ ഒറ്റ ഗാനം മതി ജിതേഷ് കക്കിടിപ്പുറത്തെ അടയാളപ്പെടുത്താൻ. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് സ്വദേശം. പെയിന്റിങ് തൊഴിലാളിയായിരുന്ന ജിതേഷ് കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ തുടങ്ങി 600ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കേരളോത്സവ…

Read More

മാനസിക സമ്മര്‍ദം; ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു. അധ്യാപകനായ വിപിന്‍ യാദവാണ് മരിച്ചത്. യുപി ഗോണ്ടയിലാണ് സംഭവം. എസ്‌ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് വിഷം കഴിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുന്‍പ് വിപിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു അതേസമയം, എസ്ആര്‍ നടപടികളില്‍ സമ്മര്‍ദ്ദം നേരിട്ടുന്നു എന്ന ആരോപണം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി….

Read More

മഴവില്ലഴക് പാരീസിലേക്ക്; ലയണൽ മെസി ഇനി പി എസ് ജിയുടെ താരം

  ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക്. പി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ട്വീറ്റ് ചെയ്തത്. 2024 വരെ രണ്ട് വർഷത്തെ കരാറാണ് പി എസ് ജിയുമായി മെസ്സിക്കുള്ളതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. അതേസമയം പി എസ് ജിയോ മെസ്സിയോ ഇക്കാര്യത്തിൽ സ്ഥീരീകരണം നൽകിയിട്ടില്ല.

Read More

‘സീറ്റിൽ നിന്ന് മാറ്’; വിമാനത്തിൽ സഹയാത്രികന്റെ സീറ്റ് കയ്യേറി യുവതി, യുവാവിന്റെ ‘ഷോക്ക് ട്രീറ്റ്‌മെന്റിൽ’ തോറ്റോടി

  ന്യൂയോർക്ക് ∙ ‘എന്റെ സീറ്റിൽ നിന്ന് എഴുന്നേൽക്കണം, ഇതെന്തൊരു കഷ്ടമാണ്’– അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സീറ്റിനെ ചൊല്ലിയ തർക്കത്തിനിടെ യാത്രക്കാരൻ പറഞ്ഞ വാക്കുകളാണിത്. യുവ സംരംഭകനായ ജസ്റ്റിൻ എസ്കലോനയാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വിഡിയോ പങ്കുവെച്ച് വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.ന്യൂയോർക്കിൽ നിന്ന് ലൊസാഞ്ചലസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. 6എ സീറ്റിലിരുന്ന ജസ്റ്റിൻ എസ്കലോനയും 3എഫിലെ വനിതാ യാത്രക്കാരിയുമാണ് തർക്കത്തിൽപ്പെട്ടത്. സ്വന്തം സീറ്റ് പിന്നിലേക്ക് ചായിക്കാൻ കഴിയാത്തതിനാൽ…

Read More

രാഹുൽ ഗാന്ധി ഞായറാഴ്ച വൈകുന്നേരം നേമത്ത് എത്തും; ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിപാടികൾ

രാഹുൽ ഗാന്ധി ഞായറാഴ്ച വൈകുന്നേരം നേമത്ത് എത്തും. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനായി അനുവദിച്ച സമയത്തിന് മുമ്പായി രാഹുൽ നേമത്ത് കെ മുരളീധരനായി എത്തും. നേരത്തെ കെ മുരളീധരനായി പ്രചാരണത്തിന് എത്താമെന്ന് തീരുമാനിച്ച പ്രിയങ്ക ഗാന്ധി കൊവിഡ് ക്വാറന്റൈനിൽ പ്രവേശിച്ചതോടെയാണ് രാഹുൽ വരുന്നത് ഇന്ന് രാഹുലിന് കോഴിക്കോടും കണ്ണൂരുമാണ് പ്രചാരണ പരിപാടികൾ. ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുൽ തിരുവനന്തപുരത്ത് എത്തും. അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചാരണ യോഗത്തിലാകും രാഹുൽ പങ്കെടുക്കുക ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രിയങ്ക ക്വാറന്റൈനിൽ…

Read More

ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഉച്ചയോടെ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം. ഇന്നുച്ചയ്ക്ക് രണ്ടരക്ക് മുമ്പായി ഫോണുകൾ ഹാജരാക്കണമെന്നാണ് നിർദേശം. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നീ മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിം കാർഡ് ഇട്ടുവെന്നും കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ നിർണായക…

Read More

വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും

‌ വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്. വിറ്റാമിൻ ഡിയും കൊറോണ വൈറസ് പ്രതിരോധ ശേഷിയും തമ്മിൽ കുറച്ചു ബന്ധം ഉണ്ടെന്നാണ് ഐറിഷ് മെഡിക്കൽ ജോർണലിൽ വന്ന ഒരു പഠന റിപ്പോർട്ട് വെളിപ്പെടുന്നുന്നത്. വിറ്റാമിൻ ഡി ഉൾപ്പെട്ട സപ്ലിമെന്‍റോ വിറ്റാമിൻ ഡി ടാബ്‌ലറ്റോ കഴിക്കുന്നതിലൂടെ ശ്വാസ സംബന്ധമായ അണുബാധകൾ പിടിപെടാതെ ഒട്ടൊരു സംരക്ഷണം ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. വിറ്റാമിൻ…

Read More

ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി

  തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു. മതിയായ ഇന്ധനമില്ലാത്തതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന് അനുമതി നേടി തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു.

Read More