പി എസ് സി വിഷയത്തിൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎമ്മിന്റെ നിർദേശം

പി എസ് സി വിഷയത്തിൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശം. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചു മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബന്ധപ്പെട്ട മന്ത്രിമാർ ചർച്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ചർച്ചയ്ക്കായി ഏത് സമയത്തും കടന്നുവരാമെന്നും മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.

Read More

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വീട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തു. മാവേലി ഉല്‍പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. മുന്‍ഗണനാ…

Read More

സിസ്റ്റർ അഭയ കൊലക്കേസിലെ തൊണ്ടിമുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ച് എന്ന് സിബിഐ

സിസ്റ്റർ അഭയ കൊലപാതക കേസിലെ സുപ്രധാന തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന കെ സാമുവൽ എന്ന് സിബിഐ. ഹൈക്കോടതി നിർദേശപ്രകാരം കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കപ്പെട്ട കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ ദേവരാജനാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി കെ സാമുവൽ അഭയയുടെ വസ്ത്രങ്ങൾ, ശിരോവസ്ത്രം, ചെരുപ്പ് എന്നിവ കോടതിയിൽ നിന്നും വാങ്ങിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അഭയയുടെ സ്വകാര്യ ഡയറിയും കണ്ടെത്തിയിരുന്നു. എന്നാൽ 1993 മാർച്ചിൽ സിബിഐ കേസ് ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഡയറി മാത്രം കോടതിയിൽ…

Read More

ആർത്തവ വേദനയ്ക്ക് ഇനി പരിഹാരം

ആർത്തവ കാലത്തെ വയറു വേദന ഏവരെയും അലട്ടുന്ന ഒന്നാണ്. അതിന് പലതരം പ്രതിവിധികൾ നമുക്ക് ചുറ്റിനുമുണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 10 പുതിനയില, ഒരു പിടി തുളസിയിലെ എന്നിവ ഒരുമിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ട് അത് തിളപ്പിച്ച് ആറ്റി കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവവേദനയ്ക്ക് ആശ്വാസമാകും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ…

Read More

ട്വന്റി-20 ലോകകപ്പ്; മൂന്ന് മാറ്റങ്ങളുമായി പാകിസ്ഥാന്‍ സ്‌ക്വാഡ്

കറാച്ചി: ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ട്വന്റി -20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പിസിബി. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ഹൈദര്‍ അലി, ഫഖര്‍ സമന്‍ എന്നിവരെ ടീമിനൊപ്പം ഉള്‍പ്പെടുത്തി. ഫഖര്‍ സമന്‍ റിസേര്‍വ് താരമായിരുന്നു.പരിചയ സമ്പന്നതയ്‌ക്കൊപ്പം അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ താരങ്ങള്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാരണത്താലാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പിസിബി അറിയിച്ചു. ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഹസനെയ്ന്‍ എന്നിവരെയാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഈ താരങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍…

Read More

ഭൂമിയിടപാട് ആരോപണം: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

  നമ്പി നാരായണന് മുന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എസ് വിജയന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്. നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഭൂമിയിടപാട് നടന്നതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നമ്പി നാരായണന് സിബിഐ ഡിഐജിയായിരുന്ന രാജേന്ദ്രനാഥ് കൗളും, മുന്‍ ഡിജിപി രമണ്‍ ശ്രീ വാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി…

Read More

കോതമംഗലം പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കോതമംഗലം പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമാ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതുകൊണ്ട് ആനയെ രക്ഷപ്പെടുത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.

Read More

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ 23 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ കോവിഡ് പിടിപെട്ടിരുന്നു. ഒന്‍പത് തവണ എംഎല്‍എ ആയ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായി. അഞ്ച് തവണ എംപിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.

Read More

റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക്; കരാര്‍ ഒപ്പുവെച്ചു

  ന്യൂഡൽഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റഷ്യന്‍ ഓയില്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനാണ് കരാര്‍. ഇത് കമ്പനികള്‍ തമ്മലുള്ള കരാറാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യക്ക് ലഭ്യമായ ഏറ്റവും മികച്ച നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കുന്നത്. ഊര്‍ജ ആവശ്യത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ…

Read More