കേരള തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ബീച്ചുകളിലേയ്ക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ ചില തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 1.5 മുതല്‍ 2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാമെന്ന് അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരി 17 രാത്രി 11.30 വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും, പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ല’; ദീപാ ദാസ് മുൻഷി

ലൈംഗിക സന്ദേശ ആരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ്…

Read More

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

കോട്ടയം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തലുമായി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. ആരൊക്കെ വീതം പറ്റിയെന്ന് തനിക്കറിയില്ലെന്നും പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും പി സി ജോർജ് വെളിപ്പെടുത്തി….

Read More

ആവശ്യത്തിന് ഉറങ്ങാത്തവരാണോ നിങ്ങൾ എന്നാൽ പണി കിട്ടും; ഉറക്കം ആയുസ്സിനെ ബാധിക്കുന്നതായി പഠനം

രാത്രിയിൽ ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ ?അതോ ഉറക്കം തീരെ കുറവുള്ള കാറ്റഗറിയിൽ പെടുന്നവരാണോ? ഇതിൽ ഏതായാലും ഉറക്കത്തെ ഗൗനിച്ചില്ലെങ്കിൽ പണി കിട്ടും. ഉറക്കം കുറഞ്ഞാൽ ആയുസ്സ് കുറയുമെന്നാണ് അമേരിക്കയിലെ ഒറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ദിവസവും 5 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരുടെ ആയുസ്സ് ശരാശരി 2.5 മുതൽ 3 വർഷം വരെ കുറവായിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ മരണസാധ്യത 30% കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ഭക്ഷണവും വ്യായാമവും പോലെ…

Read More

പാലോട് രവിയുടെ രാജി; തിരുവനന്തപുരത്ത് താൽകാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ്

വിവാദ ഫോൺ സംഭാഷണത്തിൽ കുരുങ്ങി പാലോട് രവി രാജിവച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ താൽകാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ് തീരുമാനം. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു. എം വിൻസെന്റിന്റെ പേരാണ് തിരുവനന്തപുരം ജില്ലയിൽ ഉയർന്നു കേൾക്കുന്നത്. മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്…

Read More

മഴക്കെടുതി: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണം

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.   കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള…

Read More

തായ്‌ലാൻഡ് നടി നിദ ബോട്ട് യാത്രക്കിടെ വെള്ളത്തിൽ വീണുമരിച്ചു

  തായ്‌ലാൻഡിലെ നടി നിദ പാച്ചറവീരാപോംഗിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനേജരടക്കം അഞ്ച് പേർക്കൊപ്പം സ്പീഡ് ബോട്ടിൽ നദിയിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തെരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ അകലെയാണ് നടിയുടെ മൃതദേഹം ലഭിച്ചത് അതേസമയം നടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നു. സ്പീഡ് ബോട്ടിന് ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. സംഭവം നടക്കുമ്പോൾ നടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും സഹയാത്രികർ പറയുന്നു.

Read More

സിജെപിയുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തുന്നു; പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു; രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

  കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം വാങ്ചുകിന്റെ നിരാഹാരം 25 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നുവെന്ന് അഭിജിത്ത് ദീപ്കെ. രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു.     സിജെപിയുമായി വീണ്ടും കേന്ദ്രം ചർച്ച നടത്തുന്നു. ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സിജെപി നേതാക്കളെ കാണുന്നത്. ജെ പി നദ്ദയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്. ജിതേന്ദ്ര…

Read More

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുത്

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച അഞ്ച് പേരിൽ കൂടുതൽ ജില്ലയിൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാവൂവെന്നും കലക്ടർ നിർദേശം നൽകി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.

Read More

ആന്ധ്രപ്രദേശ് മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. മുൻ എംപി രാംമോഹൻ റെഡ്ഡിയുടെ മകനാണ്. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം എസ് സി ബിരുദമെടുത്ത ഗൗതം റെഡ്ഡി 2014, 2019 വർഷങ്ങളിൽ ആത്മകൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. റെഡ്ഡിയുടെ വേർപാടിൽ മുഖ്യമന്ത്രി…

Read More