യെദ്യൂരപ്പയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്

  കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദ്യൂരപ്പയെ നീക്കിയേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന ബിജെപിയിലെ ഒരുകൂട്ടം നേതാക്കൾ യെദ്യൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരുമെന്നായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിംഗ് വ്യാഴാഴ്ച പറഞ്ഞത്. എന്നാൽ അരുൺ സിംഗ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമാകാതെ വന്നതോടെയാണ് മാറ്റത്തിന് ദേശീയ നേതൃത്വം തീരുമാനിക്കുന്നത്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ഭൂരിഭാഗം ബിജെപി…

Read More

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മരണം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 6 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. കടലിലേക്ക് വീണ ഇയാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്ന വഴിയാണ് കുമാർ മരിക്കുന്നത്. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പുതുകുറിച്ചി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നു.

Read More

അതി വിചിത്ര ട്വീറ്റുകളുമായി രോഹിത് ശർമ; കിളി പോയത് സഹതാരങ്ങൾക്കും ആരാധകർക്കും

  ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ട്വീറ്റുകളാണ് കായിക ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം. പരസ്പരവിരുദ്ധമായ എന്തെക്കെയൊ ആണ് രോഹിതിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നും വരുന്നത്. ഇന്നലെ രാവിലെ മുതലാണ് വിചിത്രമായ ട്വീറ്റുകൾ രോഹിതിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇതോടെ ആരാധകർക്കും സഹതാരങ്ങൾക്കും കിളി പോയ അവസ്ഥയുമായി ഇന്നലെ രാവിലെ 11 മണിക്ക് രോഹിതിന്റെ ആദ്യ ട്വീറ്റ് വരുന്നു. എനിക്ക് നാണയങ്ങൾ കൊണ്ട് ടോസിടുന്നതാണ് ഇഷ്ടം, പ്രത്യേകിച്ച് ആ നാണയങ്ങൾ എന്റെ ഇടുപ്പിൽ വീഴുമ്പോൾ…

Read More

സർക്കാരിൻറെ ‘ചിരി’ പദ്ധതിയിലേക്ക് വിളിച്ച കുട്ടിക്ക് മറുപടി പറയാനാവാതെ വിഷമത്തിലായി കൗൺസലർമാർ

കോട്ടയം:”ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും കിട്ടണം; തിരിച്ചുകൊണ്ടുവരാമോ സാറേ?”-മല്ലപ്പള്ളി പെരുമ്പെട്ടിയിൽനിന്ന് ഒരുവിദ്യാർഥിയുടെ ഫോൺ കോളാണ്. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസിന്റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച ‘ചിരി’ പദ്ധതിയിലേക്ക് വിളിച്ച് ഇങ്ങനെ ചോദിച്ചത് ഏഴാം ക്ലാസുകാരനായിരുന്നു. മറ്റ് രണ്ട് സഹോദരങ്ങളുമൊത്ത് അമ്മൂമ്മയുടെ തണലിലാണ് ഇൗ കുട്ടി താമസം. അച്ഛനും അമ്മയും വേർപിരിഞ്ഞു. അച്ഛൻ മറ്റൊരുസ്ത്രീക്കൊപ്പവും അമ്മ മറ്റൊരു പുരുഷനൊപ്പവും ജീവിക്കുന്നു. അച്ഛനെയും അമ്മയെയും വേണമെന്ന് മാത്രമാണ് അവന്റെ ആഗ്രഹം. ഒടുവിൽ അവൻ അമ്മൂമ്മയ്ക്ക് ഫോൺ കൈമാറി….

Read More

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം; രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് പ്രതിഷേധം

രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു ജയ്പൂര്‍ പ്രതാപ് നഗറിലെ പഠന കേന്ദ്രത്തിന് എതിരെയാണ് പ്രതിഷേധമുണ്ടായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആണ് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പഠനകേന്ദ്രത്തിനു മുന്നിലെത്തിയത് പുരോഹിതര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെനും പഠനകേന്ദ്രത്തില്‍ ബൈബിള്‍ ക്ലാസുകള്‍ മാത്രമാണ് നടക്കാറുള്ളത് എന്നും വിശ്വാസികള്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ…

Read More

ബംഗാളില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 10-ാം തീയതി മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേശിയായ 16-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10-ാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ഓഗസ്റ്റ്…

Read More

‘ആരും എന്നെ വെെറലാക്കാൻ നോക്കേണ്ട’; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

  ഇടുക്കി: നഗരമധ്യത്തില്‍ വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്. തന്നെ വൈറല്‍ ആക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. ഇന്നലെ വൈകിട്ട് അടിമാലി ബസ് സ്റ്റാന്‍ഡില്‍ ആയിരുന്നു സംഭവം. സ്ത്രീകളെയും കുട്ടികളെയും അടക്കം അസഭ്യം പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.   വ്യാഴാഴ്ച വൈകിട്ടായിരുന്നു യുവാവിന് നേരെ പൊലീസ് പെപ്പര്‍ സ്‌പ്രേ അടിച്ചത്. മദ്യലഹരിയില്‍ അടിമാലി ബസ് സ്റ്റാന്‍ഡിലെത്തി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ട്രാഫിക് പൊലീസ്…

Read More

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വൻറി20 ലീഡ് ചെയ്യുകയാണ്. തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു. മുകേഷ് എംഎൽഎയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുൽ മാങ്കുട്ടത്തിലിന്‍റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമർശം. അതേസമയം പന്തളത്ത് യുഡിഎഫിന്റെ തിരിച്ചുവരവാണ് കാണുന്നത്. എട്ടിടങ്ങളിൽ…

Read More

മദ്യവിൽപ്പനശാലകളുടെ അടിസ്ഥാന സൗകര്യങ്ങൾ: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

  സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ 175 മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുറക്കാൻ നിർദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയിലാകണം മദ്യശാലകളുടെ പ്രവർത്തനമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും.

Read More

കോവിഡ്: സംസ്ഥാന സര്‍ക്കാരിന് കൈയടിച്ച് നടി കനിഹ

കോവിഡ് പ്രതിരോധത്തിനു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് കൈയടിച്ച് നടി കനിഹ. കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ചുനില്‍ക്കുന്നതായി പറഞ്ഞ കനിഹ മുഖ്യമന്ത്രിയേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കാനും മറന്നില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള സിനിമകളെ കുറിച്ച് കനിഹ വാചാലയായി. താന്‍ അവസാനമായി അഭിനയിച്ച മലയാള സിനിമ മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങളും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അതുവഴി കോവിഡിനെ പ്രതിരോധിക്കണമെന്നും ലോക്ക്ഡൗണ്‍…

Read More